Advertisment

മൂത്ത മകള്‍ മരിയയോ?; 'സ്പുട്‌നിക് 5' ന്റെ ആദ്യ സ്വീകര്‍ത്താവ് പുടിന്റെ രണ്ട് പെണ്‍മക്കളില്‍ ആരെന്ന് തിരഞ്ഞ് ലോകം

New Update

മോസ്കോ : റഷ്യയുടെ ‘സ്പുട്നിക് 5’ പരീക്ഷണ ഡോസ് സ്വീകരിച്ചവരിൽ തന്റെ ഒരു മകളുമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ആദ്യ ഡോസ് പുടിന്റെ മകള്‍ക്കാണ് നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

പുടിന്റെ 2 പെൺമക്കളിൽ ആരാണു വാക്സീൻ ‍സ്വീകരിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മൂത്തമകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ പുടിനയാണെന്നു സൂചനയുണ്ട്. 2 ഡോസ് സ്വീകരിച്ചപ്പോഴും നേരിയ പനിയുണ്ടായതല്ലാതെ മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്നും ആന്റിബോഡി അളവ് വർധിച്ചെന്നുമാണു പറയുന്നത്.

വൻതോതിലുള്ള ഉൽപാദനം ഒക്ടോബറോടെ തുടങ്ങുമെന്നാണു സൂചന. മനുഷ്യരിലെ പരീക്ഷണത്തിന് അനുമതി നൽകി 2 മാസം തികയും മുൻപാണ് വാക്സീൻ പൊതുജനങ്ങളുടെ ഉപയോഗത്തിനു നൽകുന്നത്.

മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കി ഫലം നിരീക്ഷിക്കുന്നതടക്കമുള്ള നടപടികൾ ബാക്കിയാണ്. എന്നാൽ, മുഴുവൻ നടപടിക്രമങ്ങളും പൂ‍ർത്തിയാക്കിയെന്നാണു റഷ്യ അവകാശപ്പെടുന്നത്.

 

 

 

covid vaccine covid vaccine russia
Advertisment