Advertisment

കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ പൂണെയിലെ ഭാരതി വിദ്യാപീഠ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ 5 പേർക്ക് കോവിഡ് വാക്‌സിൻ നല്‍കി

New Update

publive-image

Advertisment

പൂണെ: ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ഇന്നുച്ചയ്ക്ക് ഒരു മണിക്ക് പൂണെയിലെ ഭാരതി വിദ്യാപീഠ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ 5 പേർക്ക് കോവിഡ് വാക്‌സിൻ (Covishield) നൽകുകയുണ്ടായി.

ഈ അഞ്ചുപേരെയും രണ്ടു മാസം സൂക്ഷ്‌മമായി നിരീക്ഷിച്ചശേഷം പിന്നീട് പ്രായമായവരുൾപ്പെടെയുള്ളവർക്കും ഈ വാക്‌സിൻ നൽകപ്പെടും.

എല്ലാം നല്ലരീതിയിൽ മുന്നോട്ട് പുരോഗമിച്ചാൽ ഡിസംബർ മാസത്തിൽ വാക്‌സിൻ നമുക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

covid vaccine india
Advertisment