Advertisment

പ്രാ​യ​മാ​യ​വ​ര്‍​ക്കും ഗു​രു​ത​ര​രോ​ഗ​മു​ള്ള​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​ന്‍ ആ​ദ്യം നല്‍കുമെന്ന് പ്ര​ധാ​ന​മ​ന്ത്രി

New Update

ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, പ്രാ​യ​മ​യ​വ​ര്‍ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ ആ​ദ്യം ന​ല്‍​കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Advertisment

publive-image

വി​ല​കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ വാ​ക്സി​ന്‍ ല​ഭി​ക്കാ​ന്‍ ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ലോ​കം ഇ​ന്ത്യ​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ​ക്ക് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും വാ​ക്സി​ന്‍ നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. കാ​ത്തി​രി​പ്പ് നീ​ളി​ല്ല, ശാ​സ്ത്ര​ജ്ഞ​ര്‍‌ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​വി​ഡ് വാ​ക്സി​ന്‍ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​ത് മു​ന്‍‌​നി​ര ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, പ്രാ​യ​മാ​യ​വ​ര്‍, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി​രി​ക്കും. വാ​ക്‌​സി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്രം സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ മു​ന്‍​നി​ര്‍​ത്തി​യാ​വും തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

covid vaccine
Advertisment