Advertisment

ഭീതി ഒഴിയുന്നില്ല: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 22.23 ലക്ഷം കടന്നു; മരിച്ചത് ഒന്നര ലക്ഷത്തിലധികം പേര്‍; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക്‌; ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ രോഗം ബാധിച്ചത് 22574 പേര്‍ക്ക്, മരിച്ചത് 149 പേര്‍

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: ലോകത്ത് ഭീതി വിതച്ച് മുന്നേറുന്ന കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തിലധികം പേര്‍ക്ക്. 152318 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 22.23 ലക്ഷം പിന്നിട്ടു.

അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ 1338 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം മുപ്പത്താറായിരത്തിലേക്കും രോഗബാധിതരുടെ എണ്ണം ഏഴു ലക്ഷത്തിലേക്കും അടുക്കുകയാണ്.

കൊവിഡ് ഏറെ നാശം വിതച്ച മറ്റൊരു രാജ്യമായ ഇറ്റലിയില്‍ പുതിയതായി 575 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 22745 ആയി. രോഗബാധിതരുടെ എണ്ണം 1.72 ലക്ഷം പിന്നിട്ടു.

24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മരിച്ചത് 761 പേരാണ്. ആകെ മരണസംഖ്യ 18681 ആയി. രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്.

യു.കെയില്‍ പുതിയതായി 847 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 14576 ആയി വര്‍ധിച്ചു. 1.08 ലക്ഷം പേര്‍ക്കാണ് യു.കെയില്‍ രോഗം ബാധിച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ മരണം 149; രോഗബാധിതര്‍ 22574

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 7142 പേര്‍. 87 പേര്‍ മരിക്കുകയും ചെയ്തു. പുതിയതായി 762 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1049 പേര്‍ രോഗമുക്തരായി.

യു.എ.ഇയില്‍ രോഗബാധിതരുടെ എണ്ണം 6302 ആയി ഉയര്‍ന്നു. 37 പേരാണ് മരിച്ചത്. 477 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 1188 പേര്‍ക്ക് രോഗം ഭേദമായി.

ഖത്തറില്‍ ഇതുവരെ 4663 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു പേര്‍ മരിച്ചു. പുതിയതായി 560 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 464 പേര്‍ക്ക് രോഗം മാറി.

പുതിയതായി 40 പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ ബഹ്‌റൈനില്‍ രോഗബാധിതരുടെ എണ്ണം 1740 ആയി ഉയര്‍ന്നു. 725 പേരുടെ രോഗം ഭേദമായി. ഏഴു പേരാണ് ഇതുവരെ മരിച്ചത്.

കുവൈറ്റില്‍ 134 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1658 ആയി ഉയര്‍ന്നു. അഞ്ച് പേരാണ് മരിച്ചത്. 258 പേര്‍ രോഗമുക്തരായി.

ഒമാനില്‍ 1069 പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതിയതായി 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറു പേരാണ് മരിച്ചത്. 176 പേരുടെ രോഗം മാറി.

covid corona
Advertisment