Advertisment

പശുക്കളെ കൊല്ലുന്നവരെ ഉറപ്പായും ജയിലില്‍ അടക്കുമെന്ന് യോഗി ആദിത്യനാഥ്

New Update

ലക്നൗ: പശുക്കളെ കൊല്ലുന്നവരെ ജയിലിലടക്കുമെന്ന് ആവര്‍ത്തിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ തള്ളിയാണ് യോഗിയുടെ പ്രഖ്യാപനം.

Advertisment

publive-image

ഗോസംരക്ഷണത്തിനായി താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1955ലെ ഗോവധ നിരോധന നിയമപ്രകാരം നിരവധി നിരപരാധികള്‍ പ്രതികളാക്കപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ എല്ലാ ജില്ലകളിലും ഗോശാലകള്‍ തുറക്കുമെന്നും യോഗി പറഞ്ഞു. ഗോസംരക്ഷണം ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും യോഗി പറഞ്ഞു.

ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച്‌ അറസ്റ്റിലായ റഹ്‌മുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

cow issue court
Advertisment