Advertisment

സാംസ്‌കാരിക വില്ലന്മാരുടെ ഗതികേടുകൾ - സിപി കുട്ടനാടൻ  എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update

സിപി കുട്ടനാടൻ

Advertisment

publive-image

കേരളത്തിലെ എഴുത്തുകാരെയും സാംസ്കാരിക നായകന്മാരെയും അടച്ചാക്ഷേപിക്കാൻ ഞാൻ വരുന്നില്ല . കാരണം അവർക്ക് എഴുതാൻ മാത്രമേ അറിയൂ, വായിയ്ക്കാൻ അറിയില്ല. അയോദ്ധ്യക്കെതിരെ എഴുതുന്ന എഴുത്തുകാർ ഹഗിയ സോഫിയയെക്കുറിച്ചു പത്രങ്ങളിൽ വന്നത് വായിച്ചിട്ടില്ല. കാരണം ബാക്ടീരിയ അല്ല, വായിക്കാനുള്ള പരിജ്ഞാനം ഇല്ല എന്നതാണ്.

മ്യാൻമറിലെ ഹിന്ദു വിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തവരാണ് അറാക്കൻ രോഹിൻഗ്യ സാൽവെഷൻ ആർമി എന്ന പത്രവാർത്തകൾ വായിക്കാൻ അവർക്കറിയില്ല പക്ഷെ റോഹിൻഗ്യകളെ എല്ലാവരും പീഡിപ്പിക്കുന്നു അതിനാൽ ഇന്ത്യ അവർക്ക് അഭയം നൽകണമെന്ന് അവർ എഴുതും  .

മലബാർ കലാപത്തിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനെക്കുറിച്ചു സാംസ്‌കാരിക നായകർ വായിച്ചിട്ടില്ല .പക്ഷെ വാരിയം കുന്നൻ്റെ അപദാനങ്ങൾ അവർ എഴുതും. ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെണ്ട് കണ്ടെത്തിയ ചരിത്ര വസ്തുതകളെക്കുറിച്ചു കോടതി പരാമർശിച്ചതൊന്നും വായിക്കാൻ അവർക്കറിയില്ല പക്ഷെ സുപ്രീം കോടതി വിധിയ്‌ക്കെതിരെ അവർ എഴുതും.

മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ സ്മാരകശിലാ പ്രതിമ വയ്ക്കാൻ അനുവദിക്കാത്ത മലബാറിലെ രാഷ്ട്രീയ സാമുദായിക അവസ്ഥകളെ കുറിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടുളും, മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലിങ്ങൾ പങ്കു ചേരാതെ തന്ത്രപരമായി ഒഴിഞ്ഞു മാറണമെന്ന് മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ ആഹ്വാനങ്ങളും വായിക്കാൻ അവർക്കറിയില്ല, എന്നാൽ കേരളത്തിലെ മതേതര സമ്പുഷ്ടമായ വർത്തമാന കാലത്തെക്കുറിച്ചു അവർ എഴുതി വാഴ്ത്തും.

1990 -ൽ മതേതര ജനാധിപത്യ ഇന്ത്യൻ ഭരണഘടന നിഷ്ക്രിയമായി നോക്കി നിൽക്കെ ഇസ്‌ലാമിക ഭീഷണിയെത്തുടർന്ന് കശ്മീർ താഴ്വരയിൽ നിന്നും ജീവനും സ്വത്തുക്കളും ഉപേക്ഷിച്ചു നാടു വിടേണ്ടി വന്ന തദ്ദേശീയ കാശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച യാതനകളുടെ പത്ര റിപ്പോർട്ടുകൾ വായിക്കാൻ അവർക്കറിയില്ല, പക്ഷെ ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട കശ്മീർ മുസ്ലീങ്ങളുടെ ദയനീയ അവസ്ഥയെപ്പറ്റി അവർ തങ്ങളുടെ നാണംകെട്ട തൂലികയാൽ അക്ഷരങ്ങൾ കോറിയിടും.

മുസ്ലിം ഭീകരർ ഗുജറാത്തിലെ ഗോദ്രയിൽ 59 കർസേവകരെ തീവണ്ടിയിലിട്ടു ചുട്ടെരിച്ചു കൊലപ്പെടുത്തിയ വാർത്ത അവർ വായിക്കില്ല എന്നാൽ ഗുജറാത്ത് കലാപത്തിലെ സാങ്കല്പിക ഗർഭിണിയെയും ശൂലത്തെയും എഴുതി വർണിയ്ക്കാൻ അവർ മടിയ്ക്കാറില്ല.

രാജ്യതലസ്ഥാനമായ ന്യൂ ഡൽഹിയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഹിന്ദുവിനെതിരായി വർഗീയ കലാപം നടത്തുകയും പൊതു മുതൽ നശിപ്പിക്കുകയും പോലീസുകാരടക്കം നിരവധി ഹിന്ദുക്കളെ കൊലചെയ്യുകയും ചെയ്ത കലാപകാരികളുടെ മതത്തെക്കുറിച്ചുള്ള പത്രവാർത്തകൾ അവർ വായിക്കില്ല.

എന്നാൽ കോടതികൾക്കും അന്വേഷണ കമ്മീഷനുകൾക്കും നിരപരാധി എന്ന് ബോധ്യപ്പെട്ട ബഹു. പ്രധാനമന്ത്രി ശ്രീ.  നരേന്ദ്രമോദി അവർകളെ ഇപ്പോഴും നരാധമൻ എന്ന് തങ്ങളുടെ എഴുത്തിലൂടെ അവർ വിശേഷിപ്പിക്കും.

15 മിനിറ്റ് പോലീസ് മാറി നിന്നാൽ നൂറുകോടി ഹിന്ദുക്കളെ അടിച്ചൊതുക്കിത്തരാമെന്ന് മുസ്ലിം നേതാവ് ഒവൈസി പ്രസംഗിച്ചത് അവർക്ക് വായിക്കാനറിയില്ല. എന്നാൽ യുപിയിലെ ഉദ്ദണ്ഡപ്പൂരിലെ ഹിന്ദുനേതാവ് വിളിച്ചു കൂവുന്നതിനെതിരെ കവിതകളെഴുതാറുണ്ട് അവർ.

21-ൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് പൗരത്വ പ്രതിഷേധത്തിനിടെ എൻഡിഎഫുകാർ വിളിച്ചു കൂവിയതിനെക്കുറിച്ചുള്ള വാർത്തകൾ അവർ വായിച്ചിട്ടില്ല എന്നാൽ മറുപടിയായി ബിജെപിക്കാർ വിളിച്ച ഓർമ്മയുണ്ടോ ഗുജറാത്ത് എന്ന് തുടങ്ങുന്ന മുദ്രാവാക്യത്തിനെതിരെ അവർ എഴുതി.

കള്ളനോട്ട്, കുഴൽപ്പണം, കള്ളക്കടത്ത്, ലഹരിയിടപാടുകൾ പെൺവാണിഭം, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കലാപരിപാടികളിൽ ഒരു പ്രത്യേക സമുദായം മാത്രം നിറഞ്ഞു നിൽക്കുന്ന അവസ്ഥയെപ്പറ്റി അവർ വായിക്കാറില്ല, എന്നാൽ ഇന്ത്യയിൽ ഒരു പ്രത്യേക വിഭാഗത്തെ കുറ്റക്കാരായി മുദ്രയടിക്കുന്നുവെന്നും സിനിമകളിൽ വില്ലന്മാരായി കാട്ടുന്നുവെന്നുമൊക്കെ അവർ എഴുതി പൊലിപ്പിക്കും മാത്രമല്ല കൊടുങ്ങല്ലൂർ റിസർവ് ബാങ്ക് ഗവർണറെ കുറിച്ച് എല്ലാക്കാലത്തും അവർ എഴുതും കാരണം ഇത്രയും കാലത്തിനുള്ളിൽ അവർക്ക് ആകെക്കിട്ടിയത് കൊടുങ്ങല്ലൂർ റിസർവ് ബാങ്ക് ഗവർണറെ മാത്രമാണ്. മറ്റുള്ളവരുടെ സ്ഥിതി അതല്ല എന്നവർക്ക് നന്നായി അറിയാം പക്ഷെ അത് വായിക്കാനറിയില്ല.

ഇങ്ങനൊക്കെയാണ് കേരളത്തിലെ അറിയപ്പെടുന്ന പ്രൊ- ഇടതുപക്ഷ ലിബറൽ ജിഹാദി സാംസ്കാരിക നായകരുടെ അവസ്ഥാ വിശേഷം. അവർക്ക് പലതും വായിയ്ക്കാനറിയില്ലെന്ന് നടിക്കുകയാണോ അതോ ശരിക്കും വായിക്കാനറിയുകയില്ല എന്നതാണോ വിഷയം എന്നുമറിയില്ല. എന്തായാലും അതൊരു തെറ്റല്ല. ഗതികേടാണ്. പക്ഷെ ഒന്ന് മനസ്സിലാക്കണം. അതൊരു കുറവാണ്._

എന്ന് ഒരു പിന്തിരിപ്പൻ ബൂർഷ്വാസി സവർണ വർഗീയ ഫാസിസ്റ്റ് ചാണകം തിന്നു ഗോമൂത്രം കുടിച്ചു ജീവിക്കുന്ന വിദ്യാഭ്യാസം കുറഞ്ഞ ഒരു സങ്കി.

cp kuttanadan
Advertisment