Advertisment

കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹം; സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജില്ലാ സമ്മേളനം

New Update

പത്തനംതിട്ട: സിപിഐക്കും കാനം രാജേന്ദ്രനുമെതിരെ രൂക്ഷവിര്‍ശനവുമായി സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം. കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ജില്ലയിലെ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം സിപിഐക്കെതിരേ രൂക്ഷമായാണ് സംസാരിച്ചത്.

Advertisment

publive-image

തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്നുള്ള കാര്യം സിപിഐഎം നേതൃത്വം ഉടന്‍ ആലോചിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാനത്തിന് മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ഇത്രയധികം സിപിഐഎമ്മിനെ വിമര്‍ശിക്കുന്നത്.

സിപിഐയുടെ നിലപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണോ എന്ന കാര്യം ആലോചിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഇന്നലത്തെ ഗ്രൂപ്പ് ചര്‍ച്ചകളിലും സിപിഐക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉണ്ടായത്.അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ ഇനി തെരഞ്ഞെടുപ്പില്‍ നിന്നാല്‍ വിജയിപ്പിക്കില്ലെന്ന പരാമര്‍ശമായിരുന്നു പന്തളം ഏരിയാ കമ്മറ്റി ഇന്നലെ ഉയര്‍ത്തിയത്.

kanam
Advertisment