Advertisment

പികെ ശശി വിഷയം ചര്‍ച്ച ചെയ്യുമോ; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

New Update

cpim kerala state secretariat pk sasi

Advertisment

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ഷൊർണ്ണൂർ എംഎൽഎ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച പരാതി യോഗം ചർച്ച ചെയ്തേക്കും.

പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇതുവരെ നടത്തിയ അന്വേഷണത്തിൻറെ പുരോഗതി റിപ്പോർട്ട് ചെയ്യാനിടയുണ്ട്. കമ്മീഷൻ അംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും കഴിഞ്ഞ ദിവസം ശശിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.

അന്തിമ റിപ്പോർട്ടും 30, 1 തിയ്യതികളിൽ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും മുമ്പ് നൽകാനാണ് സാധ്യത. മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന അന്നത്തെ യോഗങ്ങളിലാകും തുടർ നടപടിയും തീരുമാനിക്കുക.

Advertisment