Advertisment

സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പ്ലാസ്റ്റിക്കിന് നിരോധനം. വാളണ്ടിയര്‍മാര്‍ക്കുള്ള ബാഡ്‌ജുകള്‍, കുടിവെള്ള പാത്രങ്ങള്‍ എന്നിവയെല്ലാം പ്ലാസ്‌റ്റിക് രഹിതം. കേന്ദ്രീകൃത പ്രകടനവും ഒഴിവാക്കി

New Update

publive-image

Advertisment

തൃശൂര്‍: സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പ്ലാസ്റ്റിക്കിന് നിരോധനം. പ്രതിനിധികള്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള ബാഡ്‌ജുകള്‍, കുടിവെള്ള പാത്രങ്ങള്‍ എന്നിവയില്‍ നിന്നും പ്ലാസ്‌റ്റികിനെ ഒഴിവാക്കിയെന്നും സംഘാടകര്‍ അറിയിച്ചു.

ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ്‌ സമ്മേളനം നടത്തുന്നത്‌. സമ്മേളനത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഉണ്ടായേക്കാവുന്ന ട്രാഫിക്‌ തടസങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ കേന്ദ്രീകൃത പ്രകടനം ഒഴിവാക്കിയതായും സംഘാടകര്‍ അറിയിച്ചു.

സംസ്‌ഥാന സമ്മേളനത്തിനു ഒരുക്കങ്ങള്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍, ജില്ലാസെക്രട്ടറി കെ.രാധാകൃഷ്‌ണന്‍, മന്ത്രി എ.സി.മൊയ്‌തീന്‍, യു.പി.ജോസഫ്‌ എന്നിവരാണ് മാധ്യമങ്ങളെ അറിയിച്ചത്.

21 ന്‌ വൈകീട്ട്‌ കെ.കെ.മാമക്കുട്ടി നഗറില്‍ (തേക്കിന്‍കാട്‌ മൈതാനി) സ്വാഗതസംഘം ചെയര്‍മാന്‍ ബേബി ജോണ്‍ പതാകയുയര്‍ത്തുന്നതോടെ തുടക്കമാകും. പി.ബി. അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും.

22 ന്‌ രാവിലെ 10 ന്‌ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ (റീജണല്‍ തീയറ്റര്‍) വി.എസ്‌.അച്യൂതാനന്ദന്‍ പതാകയുയര്‍ത്തും. 10.30 ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഉച്ചവരെ പ്രതിനിധി സമ്മേളനം.

തെരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികളും 87 സംസ്‌ഥാനകമ്മിറ്റിയംഗങ്ങളും നാലു ക്ഷണിതാക്കളുമടക്കം 566 പേര്‍ പങ്കെടുക്കും. കലാ, കായിക, സാംസ്‌കാരികരംഗത്തെ 200 പ്രത്യേക ക്ഷണിതാക്കള്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

25ന്‌ കാല്‍ലക്ഷം റെഡ്‌ വളണ്ടിയര്‍മാര്‍ മാര്‍ച്ച്‌ നടത്തും. തുടര്‍ന്ന്‌ രണ്ടുലക്ഷം പേരെ പങ്കെടുപ്പിച്ച്‌ പൊതുസമ്മേളനം നടക്കും.

pinarayi cpm pinarayivijayan
Advertisment