Advertisment

കിളറിയ പ്രീമിയർ ലീഗിൽ (കെ പി എൽ ) സിഗരറ്റ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഉസ്മാനിയ എഫ് സി ജേതാക്കളയായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ബേക്കൽ കുന്നിൽ ഹാപ്പി ക്ലബ് യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച കിളറിയ പ്രീമിയർ ലീഗിൽ (കെ പി എൽ ) സിഗരറ്റ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഉസ്മാനിയ എഫ് സി ജേതാക്കളയായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഹംസ ഇബ്രാഹിമിന്റെ ഉണ്ടപ്പിലാവ് എഫ് സി യെ സജീർ നേടിയ ഏകപഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

Advertisment

publive-image

ദുബായ് ഖുസൈസ് സ്റ്റേഡിയത്തിൽ വ്യാഴം രാത്രി ഒരു മണിക്ക് നടന്ന മത്സരം പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സത്താർ കുന്നിൽ ( കുവൈറ്റ് ) ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അലീജ് ഇബ്രാഹിം കേക്ക് കട്ട് ചെയ്തു മത്സരത്തിന് തുടക്കം കുറിച്ചു . ഫിറോസ് ഇബ്രാഹിം (ഖത്തർ പ്രതിനിധി ) ) , ഇസ്മായിൽ (ഒമാൻ പ്രതിനിധി ) ആശംസകൾ നേർന്നു സംസാരിച്ചു.

publive-image

ഷംനാസ് സ്പോൺസർ ചെയ്ത കുന്നിൽ എഫ് സി , ജാഫർ ത്രീസ്റ്റാർ ഗ്രൂപ്പിന്റെ ത്രീസ്റ്റാർ എഫ് സി , സമീർ സ്പോൺസർ ചെയ്ത ടീ സ്പോട് എഫ് സി എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ . ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരം വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെ നീണ്ടു നിന്നു .

publive-image

ഓരോ ടീമിനും ക്ലബ് അംഗങ്ങൾക്ക് പുറമെ നാട്ടിൽ നിന്നടക്കം എത്തിച്ച പ്രശസ്‌തരായ നിരവധി താരങ്ങളാണ് രംഗത്തിറങ്ങിയത്. കാസറഗോഡ് ജില്ലയിലെ പ്രശസ്ത സെവൻസ് ഫുട്ബോൾ ക്ലബ് കൂടിയായ ബേക്കൽ കുന്നിൽ ഹാപ്പി ഖിലരിയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി കൂടിയാണ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചത്.

publive-image

ടൂർണമെന്റ് കമ്മിറ്റി കൺവീനർ ജംഷീർ ഹസൈനാർ , ഭാരവാഹികളായ സത്താർ മുഹമ്മദ്, ഇസ്മായിൽ താനൂർ, ഹാഷിർ ഹക്കീം, അബ്ദുൽ ലത്തീഫ് , ഹകീം മുഹമ്മദ്, ഫൈസൽ ബാവ, അൻവർ സാദാത്, സകരിയ, എന്നിവർ നേതൃത്വം നൽകി.

publive-image

വിന്നേഴ്‌സിനുള്ള ട്രോഫി സത്താർ കുന്നിലും റണ്ണേഴ്‌സിനുള്ള ട്രോഫി ഫൈസൽ അഷ്‌ഫാക്കും വിതരണം ചെയ്തു. ടീം ഓണേഴ്സിനുള്ള ട്രോഫി അലീജ് ഇബ്രാഹിം കൈമാറി.

publive-image

മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാനിയ എഫ് സിയിലെ ബാദുഷക്ക് ബഷീർ ഇസ്മായിൽ, മികച്ച സ്റ്റോപ്പേറായി തിരഞ്ഞെടുക്കപ്പട്ട ടി സ്പോട്ടിലെ ഫാസിലിന് നാച്ചു ഖിളറിയയും , മികച്ച ഗോൾ കീപ്പർ ആയി തിരഞെടുക്കപ്പെട്ട ഉസ്മാനിയയിലെ ഫൈസലിന് ഷംനാസും , ഏറ്റവും കൂടുതൽ ഗോൾ നേടിയ ( ഏഴു ഗോൾ ) ഉൺടപ്പിലാവിന്റെ ശുഹൈബിനു ഹനീഫ കാദർ ഹാജിയും , കളി നിയന്ത്രിച്ച റഫീഖ് ഹദ്ദാദ് നഗറിനു സാദാതും താരങ്ങൾക്കുള്ള മെഡലുകൾ ജംഷീറും യഥാക്രമം വിതരണം നടത്തി.

publive-image

കഴിഞ്ഞ രണ്ടു മാസമായി നിരവധി പ്രവർത്തനങ്ങളാണ് ടൂർണമെന്റ് വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകരും ടീം അംഗങ്ങളും നടത്തിയത്.

 

Advertisment