Advertisment

സിറ്റി ഫ്‌ളവർ ഈദ് അൽ ഫിത്തർ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്:  ട്രാവൻകൂർ ക്രിക്കറ്റ് ക്ലബും ഫൈറ്റേഴ്സ് റിയാദും സംയുക്തമായി സംഘടിപ്പിച്ച സിറ്റി ഫ്‌ളവർ ഈദ് അൽ ഫിത്തർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അൽഫലാ ജുബൈലിനെ പരാജയപ്പെടുത്തി റിയാദ് സ്റ്റാർസ് ചാമ്പ്യന്മാരായി.

Advertisment

publive-image

റിയാദിലെയും ദമ്മാമിലെയും പ്രമുഖ പതിനാറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് റിയാദിലെ ക്രിക്കറ്റ് പ്രേമികൾക് ഒരു മികച്ച അനുഭവമായി. സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്ത സമാപന ചടങ്ങിൽ വിജയികൾക്കുള്ള ടെക്നോ മാക് ട്രോഫി സിറ്റി ഫ്‌ളവർ ഫക്ഷനൽ കോഡിനേറ്റർ സുബിൻസ്‌വാസ് സമ്മാനിച്ചു.

റണ്ണേഴ്‌സിനുള്ള ടെക്സ റിയാദ് ട്രോഫി എൻ ആർ കെ വൈസ് ചെയർമാൻ സത്താർ കായംകുളം സമ്മാനിച്ചു. ടൂർണമെന്റ് കൺവീനർ സഫീഷ് നന്ദിയും നജീം പെരിങ്ങമ്മല സ്വാഗതവും പറഞ്ഞു.

Advertisment