Advertisment

ധോണിയ്ക്ക് പോലും കഴിയാതിരുന്നത് കൊഹ്‌ലി നേടി. ഈ ക്യാപ്റ്റന്‍ വീരന്‍ തന്നെ !

New Update

publive-image

Advertisment

പോർട്ട് എലിസബത്ത്∙ ഇന്ത്യക്ക് സുവര്‍ണ്ണ നേട്ടങ്ങള്‍ സമ്മാനിച്ച ധോണിയ്ക്ക് പോലും കഴിയാത്ത നേട്ടമാണ് വീരനായ പുതിയ ക്യാപ്റ്റന്‍ കൊഹ്‌ലി നേടിയത്. ഒടുവിൽ പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ കോഹ്‍ലിയും സംഘവും ആ ചരിത്ര൦ കുറിച്ചു .

അഞ്ചാം ഏകദിനത്തിൽ  ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി. ഇന്ത്യയ്ക്ക് ലോകക്കപ്പും 20-20 കപ്പും നേടി തന്ന ധോണിയും പല ആവര്‍ത്തി ശ്രമിച്ചതാണ് ആ മണ്ണില്‍ ഒരു ജയം . പക്ഷെ അത് സാധ്യമാക്കാന്‍ ധോണിയ്ക്കായില്ല, പകരം വീരാട് ആ നേട്ടം സ്വന്തമാക്കി.

publive-image

73 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 42.2 ഓവറിൽ 201 റൺസിൽ അവസാനിച്ചു. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയ്ക്ക് 4–1ന്റെ ലീഡായി. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്കു സ്വന്തം.

കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുൽദീപ് യാദവ്–യുസ്‌വേന്ദ്ര ചാഹൽ സഖ്യം വീണ്ടും ഇന്ത്യയുടെ വിജയശിൽപികളാകുന്നതിനും മൽസരം സാക്ഷ്യം വഹിച്ചു. ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഉഴുതുമറിച്ച മണ്ണിലായിരുന്നു കുൽദീപ്–ചാഹൽ സഖ്യത്തിന്റെ വിളവെടുപ്പ്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ആദ്യമായി സെഞ്ചുറി കുറിച്ച രോഹിത് ശർമയുടെ പ്രകടനവും നിർണായകമായി. കുൽദീപ് യാദവ് 10 ഓവറിൽ 57 റൺസ് വഴങ്ങി നാലും ചാഹൽ 9.2 ഓവറിൽ 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ ഒൻപത് ഓവറിൽ 30 റൺസിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബുംമ്ര ഒരു വിക്കറ്റ് നേടി.

ഇന്ത്യൻ ഫീൽഡർമാർ രണ്ടുതവണ ജീവൻ നൽകിയ ഹാഷിം അംലയാണ് ആതിഥേയരുടെ ടോപ് സ്കോറർ. 92 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 71 റൺസെടുത്ത അംലയെ തകർപ്പൻ ത്രോയിലൂടെ പുറത്താക്കിയ ഹാർദിക്, ഫീൽഡിങ്ങിലും താരസാന്നിധ്യമായി.

cricket
Advertisment