Advertisment

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിലെ അനുബന്ധ കേസ്സുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയുടെ ജോലിഭാരം കണക്കിലെടുത്താണ് തീരുമാനമെന്ന് വിശദീകരണം

New Update

കോട്ടയം: ജലന്ധര്‍ ബിഷപ്പ് പ്രതിയായ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത് അട്ടിമറിക്കാനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Advertisment