Advertisment

കൊച്ചിക്കാരുടെ പ്രിയ ബാന്‍ഡ് അഗം ബാന്‍ഡ് ഇന്ന് കൃതി കലോത്സവവേദിയില്‍

New Update

കൊച്ചി:  ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബാന്‍ഡുകളിലൊന്നായ അഗം ഇന്ന് വൈകീട്ട് കൃതിയുടെ കലോത്സവവേദിയില്‍ കൊച്ചിയുടെ യുവതലമുറയെ ഹരം കൊള്ളിപ്പിക്കാനെത്തുന്നു.

Advertisment

publive-image

കര്‍ണാടകരാഗങ്ങളെ അവയുടെ തനിമ നഷ്ടപ്പെടുത്താതെ പാശ്ചാത്യ സംഗീതവുമായി ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്നതിലൂടെ ലോകമെങ്ങും പ്രശസ്തിയാര്‍ജിച്ച ബാന്‍ഡാണ് ബാംഗ്ലൂരില്‍ നിന്നുള്ള അഗം. മലയാളിയായ ഹരീഷ് ശിവരാമകൃഷ്ണനാണ് അഗത്തിന്റെ മുഖ്യഗായകന്‍.

വൈകീട്ട് 6 മണിക്ക് മറൈന്‍ ഡ്രൈവിലെ പുസ്തകോത്സവമേളയോട് ചേര്‍ന്ന മുഖ്യവേദിയിലാണ് പരിപാടി.

Advertisment