Advertisment

കൃതി പുസ്തകോത്സവത്തില്‍ ശ്രീകണ്‌ഠേശ്വരത്തെ അനുസ്‌രിച്ചു

New Update

കൊച്ചി:  മലയാളത്തിലെ ഏറ്റവും വലിയ നിഘണ്ടുവായ ശബ്ദതാരാവലിയുടെ കര്‍ത്താവ് ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ളയുടെ 72-ാമത് ചരമദിനമായ ഇന്നലെ കൃതിയുടെ വയലാര്‍ വേദിയില്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

Advertisment

publive-image

എസ്പിസിഎസ് ഭരണസമിതിയംഗം ഡോ. ആര്‍. ബി. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ാണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ അനുസ്മരണ പ്രസംഗം നടത്തി. പുസ്തകോത്സവത്തിനെത്തിയ കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു കുട്ടികള്‍ക്ക് ശബ്ദതാരാവലി സമ്മാനമായി നല്‍കി.

ഇതുവരെ ഈ മഹദ്ഗ്രന്ഥത്തിന്റെ ഒന്നര ലക്ഷത്തിലധികം പ്രതികളാണ് എസ്പിസിഎസ് വിറ്റഴിച്ചിട്ടുള്ളത്. ചടങ്ങില്‍ സെക്രട്ടറി അജിത് കെ. ശ്രീധര്‍ സ്വാഗതവും സെയില്‍സ് മാനേജര്‍ തമ്പാന്‍ മാത്യു നന്ദിയും പറഞ്ഞു.

Advertisment