Advertisment

കൃതി (മാര്‍ച്ച് 6) ഇന്നലെ കുട്ടികള്‍ കീഴടക്കി

New Update

കൊച്ചി:  കൃതിയില്‍ ഇന്നലെ കുട്ടികളുടെ ദിവസമായിരുന്നു. പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നതിനു മുന്നോടിയായി ചെറിയ ക്ലാസുകളിലെ പരീക്ഷകള്‍ അവസാനിച്ചതോടെ മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്‌കൂള്‍ ബസ്സുകളിലും മറ്റുമായി കൂട്ടമായാണ് ഇന്നലെ കുട്ടികളേറെയും എത്തിയത്.

Advertisment

publive-image

അക്ഷരോത്സവത്തിന്റെ ബാനറും പറത്തി ഉത്സാഹത്തിമിര്‍പ്പിലായിരുന്നു മിക്ക ബസ്സുകളുടേയും വരവ്. ഇന്നലെ മാത്രം പതിനായിരത്തിലേറെ കുട്ടികളാണ് മേള സന്ദര്‍ശിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

സഹകരണ സംഘങ്ങള്‍ വഴി പുസ്തക കൂപ്പണുകള്‍ ലഭിച്ച കുട്ടികളും അല്ലാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. സ്‌കൂള്‍ ഐഡി കാര്‍ഡിന്റെ കോപ്പിയുമായെത്തിയ എല്ലാ കുട്ടികള്‍ക്കും കൂപ്പണുകള്‍ നല്‍കിയതായും സംഘാടകര്‍ അറിയിച്ചു.

Advertisment