follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

മാതൃരോദനം

അനിൽ കുമാർ ഓതറ » Posted : 15/02/2017



മനുജനമ്മയെ കൈവെടിഞ്ഞീടുകില്‍
ദുരിതപൂർണമാംമീജന്മമോർക്കുക,
പ്രകൃതിയമ്മയാണൈശ്വര്യ ദായിനി,
കരുതൽ വേണമീയമ്മയേ നിത്യവും.

യുഗയുഗാന്തര പുണ്യങ്ങൾ നൽകിയ
മലനിരകളും കാനനചോലയും,
പുഴയുമാറുമിന്നന്യമായ്തീർത്തു,നിൻ-
സ്വാർത്ഥമോഹ കുടീരങ്ങളാക്കിയോ.!!

അലറിയാർത്തൂ വരുന്നുണ്ടധർമികൾ
കരളുമാന്തി പകുത്തെടുത്തുണ്ണുവാൻ
പുഴകൾപാഞ്ഞൊളിച്ചെങ്ങോ അഗാധമാം
ധരണിതൻ ഗർഭപാത്രേ മറഞ്ഞുപോയ് .

ഹരിതകമ്പളം വാരിപ്പുതച്ചൊരാ-
വയലുകൾ ഇന്നു ദാഹിച്ചു കേഴുന്നു,
വരണ്ടുണങ്ങികിടക്കും നിലങ്ങൾതൻ-
നിലവിളികളിൽ നിർവ്യഥരാണ് നാം

ഒരുപിടി ചരൽമണ്ണിനാൽ മാമല -
കുന്നുകൾ മാനംകാക്കുവാൻ വെമ്പുന്നു ,
നിഷധനിഷ്ഠൂര ചൂഷണം കാണുകിൽ
പ്രതികരിക്കാത്ത നിസ്തബ്ധരാണ് നാം .

വെന്തുരുകികരയുന്ന ഭൂമിതൻ -
കണ്ണുനീർചാലിലൂടെയെൻ ദുർമ്മദ-
ചെയ്തികളലിഞ്ഞില്ലാതെയാവട്ടെ,
കരുതൽനൽകിടാം അമ്മയ്ക്കുനിത്യവും





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+