follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST

മാതൃദിനാശംസകള്‍

ലീന അനീഷ്‌, കുവൈറ്റ് » Posted : 08/05/2017അമ്മ പാടും താരാട്ട് കേള്‍ക്കവേ
വീണ്ടുമൊരു പൈതലായി ഞാനുറങ്ങുന്നു
അമ്മ തൂവും വാത്സല്യമധുരം നുണയവേ
മറ്റൊരു ബാല്യം ഞാന്‍ തേടുന്നു.
അമ്മ മടിയിലിരുന്നു കളിച്ചും
നൂറു പൊന്നുമ്മ നല്‍കിയും
പോയ്പ്പോയെന്റെ ബാല്യം തേടുന്നു
ഞാന്‍ ......

അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്നേഹവും മനസിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും അതിലേറെ സംരക്ഷണവും നല്‍കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനോ അവള്‍ക്കോ താങ്ങായ്, തണലായി ആ അമ്മ എന്നും വര്‍ത്തിക്കുന്നു. ഒന്നകലുമ്പോള്‍ അമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ്.

അക്ഷരങ്ങളിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ നമുക്ക് കഴിയില്ല നമ്മുടെ അമ്മമാരെ. സ്വന്തം വിശപ്പിനേക്കാള്‍ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനെയാണ്. സ്വന്തം വേദനയെക്കാള്‍ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്. സത്യത്തിന്റെ ചുവട് പിടിച്ച് ഒരു മക്കളെയും അവനോ, അവളോ ആഗ്രഹിക്കുന്ന വിദ്യാഭ്യാസവും പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഓരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട പ്രശംസിക്കണം..

ഓരോ മാതൃദിനം കടന്ന് പോകുമ്പോഴും ഓരോ അമ്മമാരുടെ ഹൃദയ വിചാരങ്ങള്‍..

കരവിരുതില്‍ കാലം
അണിയിച്ചൊരുക്കിയപ്പോള്‍,
അടിവയറ്റിലെ ഉള്‍ തുടിപ്പുകളില്‍
ജീവന്റെ ആദ്യസ്പര്‍ശം,
ഒട്ടൊരു അമ്പരപ്പോടെ അതിലേറെ
കൌതുകത്തോടെ ആസ്വദിച്ച ദിനരാത്രങ്ങള്‍,
അവളോ, അവനോ ? എന്നറിയാതെ
പുറം ലോകത്തെക്കുറിച്ചുള്ള വര്‍ണ്ണനകളും
പാട്ടുകളും കഥകളും, വിശേഷങ്ങളുമായി
ഓരോ തുടിപ്പിലും ഒരായിരം
സ്വപ്ന ചിറകുകള്‍ നെയ്ത് എന്നിലെ -
ക്കുമാത്രമായി ഞാന്‍ ചുരുങ്ങിയ ദിനങ്ങള്‍, ഒരു ജന്മത്തിലെ
ഏറ്റവും വിലപിടിച്ച,
സമ്മാനമായി, പേറ്റുനോവറിയിച്ച്
എന്‍റെ ജീവന്റെ ഭാഗം മാറോടു
ചേര്‍ന്നപ്പോള്‍
പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതി....

ഇഡ്ഡലിത്തട്ടും പുട്ടുകുറ്റിയും
വെള്ളവും തുടങ്ങി കണ്ണില്‍
കണ്ടതെല്ലാം അവര്‍ക്ക് കളിക്കോപ്പുകള്‍..
കെട്ടാന്‍ മറന്ന തലമുടിയും മുഷിഞ്ഞ
വേഷവും ആയി പുറകെ എന്നിലെ
അമ്മയും ഞാന്‍ ആസ്വദിക്കുകയാണ്
ഓരോ നിമിഷവും...
ഒരായുസിലേക്കുള്ള സമ്പാദ്യം ആയി
ഞാന്‍ കാത്തുവെച്ചിരിക്കുന്ന അംഗഭംശം
വന്ന കളിക്കോപ്പുകളും, കുട്ടി ഉടുപ്പുകളും
തുടങ്ങി അവരുടെതായ ഒരുപിടി
ഓര്‍മ്മകള്‍... എന്‍റെ സമ്പാദ്യം.

പത്തുമാസമെന്നെ ചുമന്നു
അമ്മയറിഞ്ഞ വേദനക്ക്
പകരമാവില്ലയെന്റെ
സ്നേഹമെങ്കിലും
എന്നെ വളര്‍ത്താന്‍
അമ്മയറിഞ്ഞ ദുരിതത്തിന്
തുല്യമാകില്ലയെന്റെ കടമയും
കടപ്പാടെങ്കിലും
ഇനിയെത്ര ജന്മമുണ്ടായാലും
അമ്മയുടെ മക്കളായോ മകനായോ പിറന്നു
അമ്മ നല്‍കുന്ന സ്നേഹവും
ലാളനവുമേറ്റുവാങ്ങി
നല്ലൊരു മകളായോ മകനായോ വളരേണം.

ഈ പുണ്യദിനത്തില്‍ മക്കളെ സ്നേഹിക്കുന്ന മക്കള്‍ സ്നേഹിക്കുന്ന ഞങ്ങളുടെ ബന്ധു ജനങ്ങളും, സുഹൃത്തുകളുമായ എല്ലാ അമ്മമാര്‍ക്കും ഒരിക്കല്‍കൂടി ഞങ്ങളുടെ എല്ലാവരുടെയും ഹൃദ്യമായ "മാതൃദിനാശംസകള്‍" .....

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+