follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

അച്ഛൻ .....

ബെന്നി ജി മണലി കുവൈറ്റ് » Posted : 13/06/2017



ഞാൻ ഉരുവായതെന്നമ്മ തൻ ഉദരത്തിലെങ്കിലും
എന്നെ " തലയിൽ" ചുമന്നതു അച്ഛൻ
ഞാൻ പിറന്നതെന്നമ്മ തൻ മടിയിലെങ്കിലും
എന്നെ ഹൃദയത്തിൽ വഹിച്ചവൻ അച്ഛൻ

ഞാൻ നുണഞ്ഞത്തമ്മ തൻ മാറിലെ പാലെങ്കിലും
ഞാൻ കേട്ടതു അച്ഛൻ തൻ ഹൃദയ തുടിപ്പുകൾ
അച്ഛൻ തൻ കയ്യാൽ ഞാൻ പിച്ച നടന്നത്
വീഴാത്ത ബഹു കാതങ്ങൾ ഏറെ

മണ്ണിനെ സ്നേഹിച്ച അച്ഛൻ
മണ്ണിനെ പൊന്നാക്കുമച്ചന്
തൊഴുത്തിൽ തുള്ളുന്ന പൂവാലിയെയും
തൊടിയിൽ വളരും വ്രക്ഷങ്ങളെയും
ഒരുപോലെ സ്നേഹിച്ച അച്ഛൻ

നെറ്റിയിൽ വിയർപ്പിനാൽ അന്നം ഭുജിപ്പാൻ
എന്നെ പഠിപ്പിച്ച അച്ഛൻ
കള്ളവും ചതിയും പാപമെന്നെന്നോട്
കുഞ്ഞിലേ ചൊല്ലിയത്തച്ചൻ

സത്യവും നീതിയും ജീവിത ചര്യയാക്കി
എന്നെ കാണിപ്പതും അച്ഛൻ
കരയാത്ത അച്ഛൻ, കണ്ണീർ വാർക്കാത്ത അച്ഛൻ
ചോര നീരാക്കഉം അച്ഛൻ .

കള്ളം പറഞ്ഞതിന ശിക്ഷയായി എൻ മേനി
തല്ല്ലി മുറിച്ചതഉം അച്ഛൻ
രാത്രി യാമങ്ങളിൽ എൻ നീരും മുറിവുകൾ
കണ്ണ് നീരാൽ നനച്ചതഉം അച്ഛൻ

ഉദയ അസ്തമയ രക്ത വർണാനാം അർക്കനെപോൽ
ഏക മനസ്സിനുടമ എന്നച്ചൻ
സമ്പത്തിലും ഷിധി യിലു അവൻ
ഏക ചിത്തനത്രേ മഹാ മേരു പോൽ

മരണ ഹേതുവാം രോഗങ്ങളെ പേറി
ഓടി നടന്ന ഒരച്ഛൻ
മരണ കിടക്ക തൻ ഭീകര നാളിലും
മക്കളെ ഓർത്തു വിലപിച്ച ഒരച്ഛൻ

അമ്മയെ കാക്കണമെന്നോതിയിട്ടു
താര ഗാനങ്ങൾക്കപ്പുറം പോയി അച്ഛൻ
അച്ഛൻ നാട്ടു വളര്തിയതാം ഈ വൃക്ഷച്ചുവട്ടിൽ
നിന്ന് ഞാൻ അച്ചനെ എന്നുമേ ഓർക്കും


"ഞാൻ ഉരുവായതെന്നമ്മ തൻ ഉദരത്തിലെങ്കിലും
എന്നെ " തലയിൽ" ചുമന്നതു അച്ഛൻ
ഞാൻ പിറന്നതെന്നമ്മ തൻ മടിയിലെങ്കിലും
എന്നെ ഹൃദയത്തിൽ വഹിച്ചവൻ അച്ഛൻ "





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+