follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

മാതൃത്വ വാടകയ്ടച്ചു -വൃദ്ധസദനത്തിലെ -പടിയിറങ്ങുന്ന മകന്‍ കവിത "അമ്മ " സിയാദ്‌ മണ്ണഞ്ചേരി

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 28/07/2017



"പീളകെട്ടിയ കണ്ണിലൊരു -
ഉറവ പൊട്ടി ..!
മാതൃത്വ വാടകയ്ടച്ചു -
വൃദ്ധസദനത്തിലെ -
പടിയിറങ്ങുന്ന മകന്‍ ...!

"എന്‍റെ രക്തത്തില്‍ നിന്നും -
ഉയിര്‍ കൊണ്ടവന്‍ ....
ഏകാത്മ ശ്രുതിയില്‍ നിന്നു-
പുറത്തെത്തി ,എന്‍റെ സ്നേഹമുദ്ര -
ഉദരത്തില്‍ ആലേഖനം -
ചെയ്യപ്പെട്ടവന്‍ ...
എന്‍റെ സ്നേഹവിരല്‍ത്തുമ്പില്‍ -
തൂങ്ങി, നടന്നു പഠിച്ചവന്‍ ...
എന്‍റെ നിഴലിലെന്നും -
തണല്‍ തേടിയവന്‍ ..."

കരള്‍ നൊമ്പരങ്ങള്‍ -
കണ്ണിലൂടൊഴുക്കി-
വിറയാര്‍ന്ന ചുണ്ടിനാലവര്‍ ചൊല്ലി ...,
"ദൈവമേ എന്‍റെ -
കുഞ്ഞിനോരാപത്തും ......."





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+