Advertisment

എനിയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ ചിത്രങ്ങളില്‍ ഒന്നാണ് 'പിന്നെയും'. ദിലീപ് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. 'പിന്നെയും' എന്ന സിനിമ മനസ്സിലാകാത്തവരോട് എനിക്കൊന്നും പറയാനില്ല - അടൂര്‍

New Update

കൊച്ചി:  നമ്മുടെ സ്‌കൂളുകളില്‍ തിരക്കഥയെഴുതാനും സിനിമ നിര്‍മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിയ്‌ക്കേണ്ട കാര്യമില്ലെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ തിയേറ്റര്‍-സിനിമാ വിഭാഗത്തില്‍ ജോണ്‍ സാമുവലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കുട്ടികളെ വായനയിലേയ്ക്ക് നയിക്കാനും കലകളേയും കലാകാരന്മാരേയും മനസ്സിലാക്കാനുമുള്ള പരിശീലനമാണ് നല്‍കേണ്ടത്. തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു സംവിധായകന് തന്റെ ചിത്രം നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുക എന്നതു മാത്രമാണ് തിരക്കഥയ്ക്കുള്ള സ്ഥാനം.

publive-image

 

തിരക്കഥയില്‍ നിന്നും ഒരുപാട് വളര്‍ച്ച സിനിമയ്ക്കുണ്ട്. എന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരക്കഥകളെല്ലാം പൂര്‍ത്തിായ സിനിമകളെ അവലംബിച്ചു മാത്രമാണ്. ചിത്രീകരണത്തിനു മുമ്പുള്ള തിരക്കഥാകരൂപം വേറെയായിരിക്കും.

നാടകം എഴുതുകയോ അഭിനയിക്കുകയോ കഥയോ നോവലോ കവിതയോ എഴുതുകയോ ചെയ്യാത്തവര്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാനില്ലെന്നാണ് ഞാന്‍ കരുതുന്നത്.

എന്റെ സിനിമകള്‍ എല്ലാക്കാലത്തും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്ത കാലത്ത് ആരും അംഗീകരിച്ചില്ല. മുഖാമുഖം, കമ്യൂണിസത്തിന് എതിരാണെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോള്‍ പിന്നെയും എന്ന ചിത്രത്തേയും വിമര്‍ശിക്കുന്നു.

എനിയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ ചിത്രങ്ങളില്‍ ഒന്നാണ് പിന്നെയും. ദിലീപ് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. പിന്നെയും എന്ന സിനിമ മനസ്സിലാകാത്തവരോട് എനിക്കൊന്നും പറയാനില്ല.

publive-image

മറ്റൊരു കാര്യമുള്ളത് എനിക്ക് എന്റെ മനസ്സിലുള്ള എന്റെ ചിന്തയിലുള്ള സിനിമയല്ലേ ചെയ്യാന്‍ കഴിയൂ, അടൂര്‍ ചോദിച്ചു. ഇനി സിനിമ സംവിധാനം ചെയ്യുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അടൂര്‍ പറഞ്ഞു. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമക്കു മുമ്പ് ഒരു ബ്ലാങ്ക് അവസ്ഥയുണ്ടാകും. അത് ഓരോ സിനിമയ്ക്കും ശേഷവും ഉണ്ടായിട്ടുണ്ട്.

സിനിമ മനസ്സിലാക്കണെമെങ്കില്‍ ലോകസിനിമകള്‍ കാണണം, ഒരു സിനിമാസംസ്‌കാരം ഉണ്ടാകണം. വിമര്‍ശിക്കുന്നവരില്‍ പലരും സിനിമ എന്താണെന്ന് അറിയാത്തവരാണ്.

മലയാള സിനിമ വളരെ ആശങ്കപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. പുതിയ സംവിധായകര്‍ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ബാഹുബലി പോലുള്ള അന്യഭാഷാചിത്രങ്ങള്‍ വന്‍തോതിലുള്ള പരസ്യത്തിലൂടെയും പെയ്ഡ് ന്യൂസുകളിലൂടെയും കേരളത്തില്‍ നിന്ന് പണം കൊണ്ടുപോവുകയാണെന്നും അടൂര്‍ പറഞ്ഞു.

Advertisment