follow us

1 USD = 64.550 INR » More

As On 25-05-2017 15:49 IST

"മറന്നു വെച്ച വിരൽ" - പുസ്തക പ്രകാശനം

കൊട്ടാരക്കര ഷാ » Posted : 16/02/2017

കവിതയും ഞങ്ങളും എന്ന കൂട്ടായ്മയും CC പബ്ലിക്കേഷനും ചേർന്ന് നിങ്ങളിലേക്ക് എത്തിക്കുന്ന ആദ്യ സംരഭം. കൂട്ടായ്മ നടത്തിയ ഒരു മത്സരത്തിൽ വിരിഞ്ഞ 37 പുതുമയുള്ള രചനകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷെ, അക്ഷരങ്ങളെ സാഹിത്യത്തെ സ്നേഹിക്കുന്ന ഒരു പറ്റം ആളുകളുടെ ഹൃദയങ്ങൾ ചേർന്നപ്പോൾ സാധ്യമായ മഹത്തായ സംരംഭം.



കവിതകളെ സ്നേഹിക്കുന്നവർക്ക് ഇതൊരു നവ്യാനുഭവം തന്നെയാകും. കീബോർഡ് എഴുത്തുകാർക്കിടയിലെ ഏറ്റവും മികച്ച രചയിതാക്കളുടെ സൃഷ്ട്ടികളിൽ നിങ്ങളെ കാത്തിരിക്കുന്നത് വായനയുടെ എഴുത്തിന്റെ സാഹിത്യത്തിന്റെ ഒക്കെ വേറിട്ട ഒരു തലമാണ്.

തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് മാർച്ച് 5ആം തീയതിയാണ് പ്രകാശനച്ചടങ്ങ്. വൈകിട്ട് 3 മണിക്ക് പരുപാടികൾ ആരംഭിക്കും. മാടമ്പ്‌ കുഞ്ഞിക്കുട്ടൻ, ദേശമംഗലം രാമകൃഷ്ണൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു ചടങ്ങു നടക്കുക. ഇത്രനാളും ഞങ്ങളുടെ എഴുത്തുകളെ സ്വീകരിക്കുകയും പ്രോത്സാഹിപ്പുകയും ചെയ്ത എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ....

കവിതയും ഞങ്ങളും എന്ന മുഖപുസ്തക കൂട്ടായ്മ.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+