Advertisment

കുവൈറ്റില്‍ നിന്ന് 3000 പ്രവാസികളെ പിരിച്ചുവിടുന്നു; 8000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി 3000ത്തോളം പ്രവാസികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. സിവില്‍സര്‍വ്വീസ് കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി സിഎസ്സിയുടെ 11/ 2011 തീരുമാനം നടപ്പിലാക്കുന്നതിനായി ഒരു സമിതിയെ രൂപീകരിക്കാന്‍ തീരുമാനിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Advertisment

പൊതുമേഖലയില്‍ സ്വദേശികള്‍ക്കു നല്‍കാവുന്ന അവസരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടികയും തയാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി.

publive-image

അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ ഭാഗമായാണ് ഓരോ വര്‍ഷവും നിശ്ചിത തോതില്‍ വിദേശികളെ പൊതുമേഖലയില്‍നിന്ന് ഒഴിവാക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതസമയം സ്വകാര്യമേഖലയില്‍ ഈ വര്‍ഷം 8000 സ്വദേശികള്‍ക്കു തൊഴിലവസരം ലഭ്യമാക്കും. പുതുതായി ബിരുദം നേടി ഇറങ്ങുന്ന 2000 പേരെയും സര്‍ക്കാര്‍ മേഖലയില്‍നിന്നു സ്വകാര്യമേഖലയില്‍ ജോലി മാറാന്‍ താല്‍പര്യമുള്ളവരെയുമാകും നിയോഗിക്കുക. 2025ന് അകം സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു ലഭ്യമാക്കേണ്ട തൊഴിലവസരങ്ങള്‍ സംബന്ധിച്ചു തയാറാക്കിയ പദ്ധതിയില്‍ ഉള്ളതാണ് ഈ നിര്‍ദേശം.

kuwait kuwait latest
Advertisment