Advertisment

രാജു ഭായിയായി ഇന്ദ്രന്‍സ് ; ഡാകിനിയുടെ പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

രാഹുല്‍ റിജില്‍ നായര്‍ ഒരുക്കുന്ന ചിത്രം ഡാകിനിയില്‍ ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രാജു ഭായ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. സുഡാനി ഫ്രെം നൈജീരിയയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഉമ്മമാരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനും. ഇവര്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വീണ്ടുമെത്തുകയാണ്. ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ റിജി നായരുടെ ഡാകിനിയിലാണ് ഇരുവരും പ്രധാനവേഷങ്ങളിലെത്തുന്നത്. ഇരുവരും പട നയിക്കുന്നത് മായന്‍ എന്ന അധോലോക നായകനെതിരെയാണ്

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ്.

ഇത്തവണ നിര്‍മാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്‌സല്‍ സിനിമയും കൂടെയുണ്ട് . അരങ്ങില്‍: സുരാജ് വെഞ്ഞാറമൂട് , ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) അലന്‍സിയര്‍ , ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്മി.

കഥ തിരക്കഥ സംവിധാനം : രാഹുല്‍ റിജി നായര്‍ (ഒറ്റമുറി വെളിച്ചം),നിര്‍മ്മാണം : ബി രാകേഷ് , സന്ദീപ് സേനന്‍ , അനീഷ് എം തോമസ്, ഛായാഗ്രഹണം : അലക്‌സ് പുളിക്കല്‍ , ചിത്രസംയോജനം : അപ്പു ഭട്ടതിരി , സംഗീതം : രാഹുല്‍ രാജ് , കലാസംവിധാനം : പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സഹസംവിധാനം: നിതിന്‍ മൈക്കിള്‍ , ചമയം : റോണെക്‌സ് സേവ്യര്‍, നിര്‍മാണ നിര്‍വഹണം : എസ് മുരുഗന്‍ , ജൂണില്‍ ചിത്രീകരണം ആരംഭിക്കും 2018 അവസാനം ‘ ഡാകിനി ‘ തിയേറ്ററുകളില്‍ എത്തും ,വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ‘ ഡാകിനി ‘ വിതരണം ചെയ്യും.

Advertisment