Advertisment

ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ് അധ്യക്ഷനായ സം​ഘമാണ് അന്വേഷണം നടത്തുക.

Advertisment

publive-image

ഹോം സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ധൃതി പിടിച്ച്‌ സംസ്‌കരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ വച്ച്‌ മൃതദേഹം സംസ്‌കരിച്ചത്. പെണ്‍കുട്ടിക്ക് നീതിതേടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് അനുനയിപ്പിച്ച്‌, ഇന്നലെ രാത്രി വൈകി എസ്ഡിഎമ്മിനൊപ്പം ഫസ്‌റാത്തിലേക്ക് പറഞ്ഞയച്ചു.

തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് കുടുംബാംഗങ്ങളോട് പറയാതെ മൃതദേഹം ഉത്തര്‍പ്രദേശ് പൊലീസ് കൊണ്ടുപോയതെന്ന് സഹോദരന്‍ ആരോപണമുന്നയിച്ചു.സെപ്റ്റംബര്‍ പതിനാലിനാണ് ഉത്തര്‍പ്രദേശില്‍ പത്തൊന്‍പത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു.

dalit girl case
Advertisment