മയക്കുമരുന്നിന്‍റെ വഴികളിലൊഴുകുന്നത് പെണ്ണും പണവും സെക്‌സും ! സ്വര്‍ണവും മയക്കുമരുന്നും കടത്താനെത്തുന്നത് കാമ്പസ് സുന്ദരികളും ഭര്‍ത്താക്കന്മാര്‍ നാട്ടിലില്ലാത്ത കൊച്ചമ്മമാരും ! ‘ഗ്രൂപ്പ് സെക്‌സ്’ ഉൾപ്പെടെയുള്ള ചതിക്കുഴികളൊരുക്കി ബാംഗ്ലുരിലെയും കൊച്ചിയിലെയും വിഐപി പുത്രന്മാരും സിനിമാ വില്ലന്മാരും – സ്വർണക്കടത്തിന്‍റെ റൂട്ട് മാപ്പുകളില്‍ തെളിയുന്നത് സിനിമയെ വെല്ലുന്ന ചതിക്കുഴികള്‍ – ദാസനും വിജയനും !

ദാസനും വിജയനും
Thursday, September 3, 2020

നാടാകെ കച്ചവടങ്ങൾ നടത്തി പോക്കറ്റ് കാലിയായി പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടിയ ഒരു ചെറുപ്പക്കാരൻ രക്ഷപെടാനുള്ള അന്തിമ ശ്രമം എന്ന നിലയില്‍ ഒരു ഉന്നതന്റെ മകനെ അന്വേഷിച്ചുനടക്കുന്നു. എന്ത് വിധേനയും അയാളിൽ എത്തണം.

അങ്ങനെയിരിക്കുമ്പോൾ കൊച്ചിയിലെ ഒരു ദ്വീപിൽ നടന്ന മഴനൃത്ത്വവുമായി ബന്ധപ്പെട്ട ആഫ്റ്റർ പാർട്ടിയിൽ ഉന്നതപുത്രൻ പങ്കെടുക്കുന്നതായി സുഹൃത്തായ ഒരു സിനിമാക്കാരനിൽ നിന്നും മനസ്സിലാക്കുന്നു.

ഉന്നതപുത്രനെ പ്രീതിപ്പെടുത്താനായി പരമാവധി ഷോ ഓഫ് ചെയ്തുകൊണ്ട് കാര്യങ്ങൾ പ്ലാൻ ചെയ്തു.

വസ്ത്രധാരണവും മെബൈൽ ഫോണുകളും പെർഫ്യൂമുകളും കിട്ടാവുന്നതിൽ ഏറ്റവും നല്ലതുമാത്രം ഉപയോഗിച്ചു. ഒരു സിനിമാക്കാരന്റെ കൂടെത്തന്നെ പാർട്ടിയിൽ പങ്കെടുത്തു. അവിടെയുണ്ടായിരുന്നു ഏകദേശം നൂറോളം പേര്‍.
കൊക്കയിന്റെ ഒരു പുതിയ സ്റ്റഫ് പരിചയപ്പെടുത്തലായിരുന്നു പാർട്ടിയുടെ അജണ്ടയെങ്കിലും എല്ലാവർക്കും അതൊന്നും അറിയണമെന്നില്ല. ഗ്ലാമറിന് വേണ്ടിയും പലരെയും ക്ഷണിച്ചിരുന്നു. കൂടാതെ ചില സ്വാധീനശക്തികളെയും !!!

വഴിമാറുന്ന യുവത്വം

പങ്കെടുത്ത നൂറു പേരിൽ അറുപത് ശതമാനം മാത്രമേ കൊക്കയിന്റെ കൂട്ടുകാർ ആയിരുന്നുള്ളൂ. ബാക്കിയുള്ളവർക്ക് ഇഷ്ടം പെണ്ണും മദ്യവുംപിന്നെ ചിലർക്ക് ഇടുക്കിയിലെ ഗോൾഡും.

ഏറ്റവും രസകരമായ സംഭവം സംഘാടകർ ആരുംതന്നെ മയക്കുമരുന്നോ മദ്യമോ ഉപയോഗിക്കുന്നവരല്ലായിരുന്നു എന്നതാണ്. കൂടാതെ 4 വിദേശ വനിതകളും സന്നിഹിതിരായിരുന്നു. രക്ഷിതാക്കള്‍ വിദേശത്തുള്ള, കൊച്ചിയിലും മറ്റും പഠിക്കുന്ന കുട്ടികള്‍, ഐടി കമ്പനികളിൽ നല്ല ശമ്പളം വാങ്ങുന്നവർ, സിനിമയിലും മോഡലിങ്ങിലും കയറുവാൻ കൊച്ചിയിൽ താമസിക്കുന്നവർ, ഭർത്താക്കന്മാരുമായി പിണങ്ങി കൊച്ചിയെ സ്നേഹിക്കുന്നവർ എന്നിങ്ങനെയുള്ള വക്കു പൊട്ടിയ കേസുകളാണ് പാർട്ടിയിലെ മുഖ്യ പങ്കാളികൾ.

വാരാന്ത്യങ്ങളിലും ഒഴിവുദിവസങ്ങളിലും ഉല്ലാസ നൗകകളിലും ചില പ്രൈവറ്റ് ദ്വീപുകളിലും ഒക്കെയായിട്ടാണ് ഇവരുടെ പാർട്ടികൾ അരങ്ങേറുക. ഫേസ്‌ബുക്കിലെ ചില പ്രൈവറ്റ് ഗ്രൂപ്പുകൾ മുഖേനയും ടെലഗ്രാം, വി ചാറ്റ് മുഖേനയും ആണ് ആളുകളെ കൂട്ടുന്നത്. എല്ലാം പരസ്പരം അറിയാവുന്നവർ മാത്രം.

കൊച്ചിയിലെ ഒരു സിനിമ നിർമ്മാതാവാണ് എല്ലാറ്റിന്റെയും പിറകിൽ. എങ്കിലും അതിന്റെയുമപ്പുറം ആളുകൾ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന അറിവുകൾ . തന്റേടിയും ഗുണ്ടാ സ്‌റ്റൈലിലുമുള്ള ഈ നിർമാതാവ് എല്ലാ രാഷ്ട്രീയപാർട്ടിക്കാരുമായും സമദൂര സിദ്ധാന്തമാണ് സ്വീകരിക്കുന്നത്.

എല്ലാവർക്കും സ്വീകാര്യനായ ഇദ്ദേഹം സമൂഹത്തിൽ വളരെ പിന്നിൽ നിന്നും മാത്രമേ കാര്യങ്ങൾ നീക്കാറുള്ളൂ. ഇദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് നമ്മുടെ നായകന്മാർ രണ്ടുപേരും എത്തിയിട്ടുള്ളത്.

കോൺസുലേറ്റിൽ വിസ സഹായത്തിനും പാസ്പോർട്ട് സഹായത്തിനുംസർവീസ് നടത്തുന്ന കമ്പനി കിട്ടുമോ എന്നറിയുവാനാണ് നമ്മുടെ ആൾ ഉന്നതപുത്രനെ കാണുന്നത്. വർഷം തോറും കോടികൾ സമ്പാദിക്കാവുന്ന ഒരു കച്ചവടമാണ് അത്.

അങ്ങനെ അവർ തമ്മിൽ കണ്ടുമുട്ടുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആ സമയത്താണ് മമ്മുട്ടിയുടെ ജോണിവാക്കർ സിനിമയിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം അവിടെ കേൾക്കുന്നത്.

ആ ഗാനം കേട്ടയുടൻ ഉന്നത മകൻ പറയുന്നു കാശുണ്ടാക്കിയിട്ട് വേണം ബംഗളൂർ മൈസൂർ ഭാഗങ്ങളിൽ ഒരു ഫാം ഹൗസ് ഒക്കെ വിലക്കുവാങ്ങി ജോണിവാക്കറിലെ മമ്മുട്ടിയെ പോലെ ജീവിക്കുവാനെന്ന്!!

വിഐപി പുത്രന് പണം പെണ്‍വിഷയത്തിന്

പിന്നീട് ഇവർതമ്മിൽ കൂടുതൽ അടുത്തു. ബന്ധം ഊട്ടിയുറപ്പിക്കുവാൻ രാഷ്ട്രീയ അടുപ്പങ്ങളും രാഷ്ട്രീയചായ്‌വുകളും ഒക്കെ ഒരേ ദിശയിൽ ആണെന്ന് പരസ്പരം ബോധ്യപ്പെടുത്തി.

സ്വാധീനങ്ങൾ ഉപയോഗിച്ചുകൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ കോടികൾ സമ്പാദിക്കുവാനുള്ള വഴികൾ പരസ്പരം ചർച്ച ചെയ്തു. നിരവധി ഗോവൻ പനാജി മംഗലാപുരം യാത്രകൾ.

മംഗലാപുരത്തെ മുത്തപ്പറായിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ ഒരു സീരിയൽ നടിയെ കണ്ടെത്തി. അതും ഒരു വ്യക്തമായ അജണ്ടയോടെ കണ്ടെത്തി പിടിച്ചത്.

ഉന്നത മകന് പണത്തിന്റെ ആവശ്യം പെണ്ണുങ്ങളെ തീറ്റിപ്പോറ്റുവാൻ ആയിരുന്നു. ബംഗളൂരിൽ പഠിക്കുന്ന നൂറുകണക്കിന് പെൺകുട്ടികളെയാണ് ഇവന്മാർ കൈപ്പിടിയിൽ ഒതുക്കിയത്. അതിന്നായി പബ്ബ്കളും ബിയറിൽ മയക്കുമരുന്ന് ഇട്ടുള്ള ചതികളും ഫാം ഹൗ‌സുകളും സിനിമ കാരവാനുകളും മറ്റും പ്രയോജനപ്പെടുത്തി.

അങ്ങനെ നിരവധി പെൺകുട്ടികളാണ് മാനസികമായി തകർന്ന് ഇപ്പോഴും ആരോടും പറയാതെ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ജീവച്ഛവമായി ജീവിക്കുന്നത്.

സ്വര്‍ണ-മയക്കുമരുന്നു ട്രാഫിക്കിനായി കൊച്ചമ്മമാരും?

ചെന്നൈ ബെംഗളൂരു ഹൈവേയിൽ നടന്ന പല അപകടമരണങ്ങളും മയക്കുമരുന്നിന്റെ പിടിയിൽ പെട്ടതായിരുന്നു. അതുപോലെ ഒട്ടനവധി പെൺകുട്ടികൾ വീക്കെൻഡ്‌സിൽ ദുബായിൽ നിന്നും അബുദാബിയിൽ നിന്നും ബെംഗളൂരിലേക്ക് പറന്നിരുന്നു.

പലതരം ഗ്രൂപ്പുകൾ വീട്ടമ്മമാരുടെ പേരിലും ട്രാവലേഴ്സിന്റെ പേരിലുമൊക്കെ ആരംഭിച്ചുകൊണ്ട് അതിലുള്ള ലെസ്ബിയൻ, ബൈ, നിംഫോമാനിയാക് സ്വഭാവംഉള്ളവരെ കണ്ടെത്തി അവരെ സ്വർണ്ണ മയക്കുമരുന്ന് ട്രാഫിക്കിനായി ഉപയോഗിക്കുന്ന ചില കൊച്ചമ്മമാരും ഇവരുടെ കൂട്ടിനായി പ്രവർത്തിച്ചിരുന്നു.

ഭക്തിയും സഹൃദവുമൊക്കെ കാണിച്ചുകൊണ്ടുള്ള ഇത്തരം കൂട്ടയ്മകളിൽ പലരും അറിയാതെ മെമ്പർമാരായിട്ടുണ്ട്.

ഇപ്പോഴത്തെ പല പെൺകുട്ടികൾക്കും അടിച്ചുപൊളിക്കുവാൻ കുറച്ചു പണം വേണം, ഫേസ്‌ബുക്കിൽ പോസ്റ്റാൻ കുറെ യാത്രകൾ വേണം, കുറെ പാർട്ടികളിൽ പങ്കെടുക്കണം. അതിനുള്ള എല്ലാ സൗകര്യങ്ങളും നേരിട്ടല്ലാതെ വളഞ്ഞ മാര്ഗങ്ങളിലൂടെ ഇവർ ചെയ്തുകൊടുത്തിരുന്നു.

ഈസി മണിക്കായി ചതിക്കുഴികള്‍ !

അതിന്റെയൊക്കെ ഭാഗമായാണ് പാതിരാത്രിയിൽ ഒരു മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബൈക്ക് അപകടവും അതുമായി ബന്ധപ്പെട്ടവിവാദങ്ങളും. കുറേയാളുകൾ തങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ ആരോടും പറയാതെ കടിച്ചമർത്തി ജീവിക്കുന്നു. എത്രയോ വിവാഹമോചനങ്ങൾ ഇവർ മൂലം കേരളത്തിൽ മാത്രം നടന്നു.

ഗോവ – ബെംഗളൂരു – ചെന്നൈ എന്നിവിടങ്ങളിലാണ് ഇവരുടെ സങ്കേതങ്ങള്‍. സ്വർണത്തേക്കാൾ ലാഭവും എളുപ്പവും മയക്കുമരുന്നിലൂടെയാണ് എന്ന് മനസിലാക്കിയ ഇവർ അതിന്നായി വിലപിടിപ്പുള്ള കാറുകളും നല്ല കുടുംബങ്ങളിലെ വീട്ടമ്മമാരെയും ഉപയോഗിച്ചു.

സൗദിയയിലെ നിതാഖാത്തിന് ശേഷവും ദുബായിലെയും ഖത്തറിലെയും സാമ്പത്തിക മാന്ദ്യങ്ങൾക്ക് ശേഷവും അല്ലാതെ അവിടങ്ങളിൽ പല കുറ്റക്രുത്യങ്ങൾ കാണിച്ചുകൊണ്ട് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടതുമായ ഒട്ടനവധി ചെറുപ്പക്കാരുടെ സങ്കേതമാണ് ബംഗളൂർ.

എല്ലാവർക്കും വേണ്ടത് ഈസിമണി. ബംഗളൂരിൽ ജീവിക്കണമെങ്കിൽ ശരിക്കും പണം വേണം. ഒരു പെൺകുട്ടിയുമായി പബ്ബിൽ പോയാൽ ചുരുങ്ങിയത് 5000 ചിലവാക്കണം. പിന്നെ ആഡംബരമായ താമസ സൗകര്യം.

ബാംഗ്ലൂരിലെ പെണ്‍ താരങ്ങള്‍

ബെംഗളൂരു സിറ്റിയുടെ അടുത്തായി ഉണ്ടായിരുന്ന ഫാം ഹൗ‌സിൽ ഭക്ഷണം പാചകം ചെയ്യുവാനായി മാത്രം പത്തോളം മണിപ്പൂരി പെൺകുട്ടികളാണ്. അല്ലാതെ സഹായങ്ങൾക്കും മറ്റും വേറെയും പെൺകുട്ടികൾ. ആരും മൊബൈൽ ഫോൺ ഉപയോഗിക്കുവാൻ പാടുള്ളതല്ല. അങ്ങോട്ട് സാധാരണക്കാരനായ ഒരാൾക്ക് എത്തണമെങ്കിൽ മൂന്നു ഗെയ്റ്റുകൾ കടക്കണം. പക്ഷെ എത്താൻ സാധിക്കില്ല എന്നതാണ് സത്യം.

മലയാളികളേക്കാൾ കൂടുതൽ ഗെസ്റ്റുകൾ കുടകിലെയും സേലത്തെയും ആന്ധ്രയിലെയും വിദ്യാർത്ഥികളാണ്. മലയാളികളിൽ അധികവും ഗൾഫിലെ ആളുകളുടെ മക്കളാണ്.

ആദ്യം ഒരു ഇരയെ കിട്ടിയാൽ കഫെയിലും റെസ്റ്റോറന്റിലും ഒക്കെയുള്ള സെറ്റപ്പാണ് ഉപയോഗപ്പെടുത്തുക. പണക്കാരാണ്, വലിയ വീട്ടിലെ പിള്ളേരാണ് എന്ന് മനസിലാക്കിയാൽ ഫാം ഹൗസിൽ കയറാം. ഇവർക്ക് ചുറ്റും വിവിധ രാഷ്ട്രീയ പാർട്ടികളുടെ മല്ലന്മാർ കാരവനുകളിൽ കറങ്ങുന്നുണ്ടാകും.

സച്ചി പറഞ്ഞ കഥയെ ഭയപ്പെട്ടതാര് ?

ഈ സംഭവങ്ങളെ കൂട്ടിച്ചേർത്ത് ഒരു ബ്രഹ്മാണ്ഡ സിനിമ എഴുതിക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു സച്ചിയുടെ മരണം. അയ്യപ്പനും കോശിക്കും ശേഷം ഈ ഗ്രൂപ്പിനെ ബെംഗളൂരിൽ അറിയാമായിരുന്ന ഒരു തൃശൂരുകാരൻ കോടീശ്വരൻ പയ്യൻ അദ്ദേഹത്തെ സമീപിക്കുകയും സിനിമക്കുള്ള മുഴുവൻ കഥയും പറഞ്ഞുകൊടുക്കുകയും ചെയ്തു.

സിനിമയുടെ പേര് നമ്പർ 2 എന്നായിരുന്നു നിർദ്ദേശിച്ചത്. കേരളത്തിലെ സ്വര്ണക്കടത്തുംബെംഗളൂരു മാഫിയയും നല്ല അടുപ്പത്തിൽ ആയിരുന്നില്ല. കൂടാതെ മയക്കുമരുന്ന് മാത്രമായിരുന്നില്ല ഗ്രൂപ്പ് സെക്‌സും ഇവരുടെ ഹോബിയായിരുന്നു.

പത്തും പതിനഞ്ചും പെണ്ണുങ്ങളും അതുപോലെ ആണുങ്ങളും ചേർന്നുള്ള ലീല വിലാസങ്ങളാണ് ഇവർക്ക് ശരിക്കും ആവശ്യമായിരുന്നത്.

അതിനുവേണ്ടിയുള്ള പണമായിരുന്നു ഇവർ ഇങ്ങനെ കണ്ടെത്തിയിരുന്നത് . ദുബായിലെ ഡാൻസ്ബാറുകളിലെ പെണ്ണുങ്ങൾ നാട്ടിൽ എത്തുമ്പോൾ അവരെ ആഗ്രയിൽ നിന്നും മുംബയിൽ നിന്നും ഡൽഹിയിൽ നിന്നും ബംഗളുരുവിൽ എത്തിച്ചു നടത്തുന്നപാർട്ടികളിൽ കേരളത്തിൽ നിന്നും വരെ മാന്യന്മാർ പങ്കെടുക്കാറുണ്ട്.

ഹോട്ടലുകളില്‍ സ്വര്‍ണവും മയക്കുമരുന്നും ?

കൊച്ചിയിലെ പാർട്ടികളിൽ പരിചയപ്പെട്ട മാർക്കറ്റിലെ പച്ചക്കറി കടക്കാരനും മൂവാറ്റുപുഴയിലെ പൈലറ്റാവാൻ മോഹിച്ച പയ്യനും ബോക്സറും ബഹ്‌റൈനിലെ തോപ്പുംപടിക്കാരനും ഒക്കെ ബെംഗളൂരിൽ എത്തുമ്പോൾ കൊടുക്കുന്ന സുഖസൗകര്യങ്ങൾക്ക് ബദലായി കൈനിറയെ പണം ഇവർ എറിഞ്ഞുകൊടുക്കും.

ഹോട്ടൽ കച്ചവടം ചെയ്യുവാൻ കൊടുക്കുന്നതാണ് എന്നതാണ് ഇവരുടെ ഒക്കെ അറിവെങ്കിലും അവർ ചെയ്യുന്ന കച്ചവടം മയക്കുമരുന്നും സ്വർണ്ണവും ആണെന്നതാണ് വസ്തുത.

ഗോവയിലെ ഏജന്റും ബംഗളുരുവിലെ ഏജന്റും സാധനം കൊച്ചിയിലെത്തിച്ചാൽ പിന്നെ അതൊക്കെ ഭാഗിയായി എത്തേണ്ടിടത്ത് എത്തിക്കുവാൻ വമ്പൻ സ്രാവുകൾ കരുക്കൾ നീക്കിയിട്ടുണ്ടാകും.

കൊച്ചിയിലെ എത്രയോ കേസുകൾ എവിടെയുമെത്താതെ തേച്ചുമായ്ച്ചു കളഞ്ഞതിൽ ഇവരുടെ പങ്ക് സ്തുത്യര്‍ഹമാണ്.

പണ്ടൊക്കെ ഇങ്ങനത്തെ ഭീകരമായ കാര്യങ്ങൾ തുറന്നുകാണിക്കുവാൻ സിനിമകൾ ഇറങ്ങിയിരുന്നു, പത്രങ്ങളിൽ ലേഖന പരമ്പരകൾ ഉണ്ടായിരുന്നു, ചാനലുകളിൽ പ്രത്യേക പരിപാടികൾ ഉണ്ടായിരുന്നു, ഇന്നിപ്പോൾ ?

എന്ത് വിലകൊടുത്തും ഇവന്മാരെ പൊക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ദാസനും
ഇനിയും ഇവരെ വളരുവാൻ അനുവദിക്കരുതെന്ന പ്രാർത്ഥനകളുമായി വിജയനും

×