Advertisment

മലയാള സിനിമയെ രാഷ്ട്രീയം വിഴുങ്ങിയപ്പോള്‍ പ്രേക്ഷകര്‍ അലറലോടലറൽ ! കേരളത്തെ ആകമാനം രക്ഷിക്കാന്‍ ഇറങ്ങിപുറപ്പെട്ട സുന്ദരിമാരുടെ അലറലുകള്‍ വേറെ ? നിങ്ങളില്‍ പാപം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ ! മലയാള സിനിമ -17 - ഒരു സമകാലിക അവലോകനം

author-image
ദാസനും വിജയനും
Updated On
New Update

ഒരു മാതിരി പരട്ട പേരുകളുമായി 131 സിനിമകൾ മലയാളത്തിൽ റിലീസ് ചെയ്‌തെങ്കിലും ദുരന്തങ്ങളുടെ ഒരു വർഷമായിരുന്നു 2017 എന്നത് പറയാതെ വയ്യ .

Advertisment

നാട്ടിൻപുറങ്ങളിലെ തിയറ്ററുകൾ മൾട്ടി പ്ളെക്സുകളായി രൂപന്തരപ്പെടുന്ന ഒരു വേളയിലാണ് അല്ലെങ്കിൽ തിയറ്ററുകളിൽ പോയി മൂട്ടകടിയേറ്റ് സിനിമ കാണുവാൻ മടിച്ചിരുന്ന ഒരു വിഭാഗത്തെ സിനിമ തിയറ്ററുകളിൽ എത്തിച്ചു തുടങ്ങിയ ഒരു നല്ല സമയത്താണ് സിനിമാക്കാരുടെ പരസ്പര ചെളിവാരിയേറുകൾ മലയാള സിനിമയെ ഒന്നടങ്കം പിടിച്ചു കുലുക്കിയത് . എന്നിട്ടും 131 സിനിമകൾ കൊണ്ട് മലയാളം ധന്യമായിരുന്നു .

publive-image

സിനിമാക്കാരുടെ രാഷ്ട്രീയവും സിനിമയുടെ നിലവാരത്തകര്‍ച്ചയും

സിനിമക്കാരൊക്കെ ഒന്നടങ്കം രാഷ്ട്രീയപാർട്ടികളുടെ വാലാട്ടികൾ ആയി മുന്നേറിയപ്പോൾ പരസ്പരം കൊമ്പ് കോർക്കുവാൻ ആർക്കും മടിയില്ലാതെയായി . പാർട്ടിക്കാർ ജയിച്ചുകയറുവാൻ സാധ്യതയില്ലാത്ത സീറ്റുകളിൽ പൊതുസമ്മതൻമാരായി സിനിമാക്കാർ വന്നു കയറിയപ്പോൾ ഓരോരുത്തരുടെയും മനസ്സിലിരിപ്പും കയ്യിലിരിപ്പും വെളിയിൽ ദൃശ്യമായി .

തിരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും സിനിമാക്കാർ അവരവരുടെ ചായ്‌വുകൾ കാണിച്ചുതുടങ്ങിയപ്പോൾ അവരെ സംരക്ഷിക്കേണ്ട ചുമതല രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കന്മാർക്കും ഏൽക്കേണ്ടിവന്നു . അതിന്റെയൊക്കെ പരിണിത ഫലമായി നല്ല സിനിമകൾ മലയാളത്തിന് നഷ്ടപ്പെട്ടു . ഓരോ പടത്തിലും ഓരോ തരത്തിലുള്ള സുഖിപ്പിക്കൽ നിറഞ്ഞു നിന്നു .

കൊച്ചി, തിരോന്തരം, കോഴിക്കോടൻ ലോബികളുടെ ഗതിമാറ്റം 

നടിയുടെ ആക്രമണവും അതിന്റെ പേരിലുണ്ടായ പുകിലുകളും സിനിമ രാഷ്ട്രീയ കൂട്ട് കച്ചവടത്തിന്‍റെ ഉത്തമോദാഹരണമാണ് . പണ്ടും ലോബികൾ മലയാള സിനിമയെ ഭരിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ അതിപ്രസരം വളരെ കുറവായിരുന്നു .

കൊച്ചി ലോബിയും തിരോന്തരം ലോബിയും കോഴിക്കോടൻ ലോബിയും ഒക്കെ മലയാള സിനിമയെ അടക്കി വാണിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു . പക്ഷെ അന്നത്തെ മത്സരം ആരോഗ്യപരമായിരുന്നു .

നവോദയ പ്രിയദർശനെ ഒതുക്കുവാൻ സാജൻ വർഗീസിനെ പൂട്ടിയ ഒന്ന് രണ്ടു സംഭവങ്ങള്‍ ഒഴിച്ചാൽ എല്ലാം മര്യാദയുള്ള മത്സരങ്ങളായിരുന്നു . അന്നൊക്കെ കോട്ടയത്തെ പ്രമുഖ പത്രമായിരുന്നു എല്ലാറ്റിനും കൂട്ട് നിന്നിരുന്നത് .

ഇപ്പോഴും ആ പത്രം ചില പ്രത്യേക കളികൾ മലയാള സിനിമയിൽ ചെയ്തുകൊടുക്കുന്നുണ്ട് . അതിപ്പോൾ അവരുടെ ഒക്കെ അവാർഡ് നിശകളിൽ നടന്മാരെയും നടിമാരെയും സംവിധായകരെയും ഒക്കെ എളുപ്പത്തിൽ എത്തിക്കുന്നതിന് വേണ്ടിയാണ് എന്ന് ഏവർക്കും അറിയാം .

publive-image

നിർമ്മാതാവിനെ കറിവേപ്പിലയാക്കി കളിക്കുന്ന കൊച്ചിയിലെ ഹരിശ്ചന്ദ്രന്മാര്‍

കൊച്ചിയിലെ ചില സിനിമക്കാരിൽ ചില തെറ്റായ ധാരണകൾ കാണുന്നുണ്ട് . ഭൂമിയുടെ സിനിമ ഗ്രീനിച്ച് രേഖയും അച്ചുതണ്ടും ഒക്കെ കൺട്രോൾ ചെയുന്നത് കൊച്ചിയിലാണെന്നുള്ള മിഥ്യയായ ധാരണ . ലോകത്തിലെ ഇന്റർനെറ്റിന്റെ കേബിൾ കൊച്ചിയിലാണ് വന്നു ചേരുന്നത് എന്നൊക്കെ കേട്ടപ്പോൾ കൊച്ചിക്കാർക്ക് തോന്നിയ ഒരു അബദ്ധമായിരുക്കും ഇതൊക്ക .

ഖത്തറിൽ നിന്നും യുഎഇയിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ പണച്ചാക്കുകളുമായി വരുന്ന പാവപ്പെട്ട കോടീശ്വരന്മാരെ കോഫീ ഷോപ്പുകളിൽ വിളിച്ചിരുത്തി ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിക്കുന്ന പെൺകുട്ടികളെയും അടുത്തിരുത്തി സിനിമ നിർമ്മാണത്തിനായി പണം കൈക്കലാക്കുമ്പോൾ ഇവന്മാർക്കൊന്നും യാതൊരു ആദർശമോ നെറിയോ കാണുന്നില്ല .

പടം എങ്ങനെയെങ്കിലും പൂർത്തീകരിച്ചു കഴിഞ്ഞാൽ പിന്നെ നിർമ്മാതാവിനെ കറിവേപ്പിലയാക്കി പോസ്റ്ററിൽ വരെ പേര് വെക്കാതെ തട്ടിപ്പ് നടത്തി സോഷ്യൽ മീഡിയയിലും ടിവി ഇന്റർവ്യൂകളിലും ഹരിശ്ചന്ദ്രന്മാരായി വിലസുന്ന കൊച്ചിയിലെ സിനിമ തട്ടിപ്പുകാരാണ് ഇന്ന് കേരളത്തിന്റെ ശാപം .

കേരളത്തെ ഉദ്ധരിക്കുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന താരങ്ങളുടെ ഫ്ലാഷ്ബാക്ക് കേട്ടാല്‍ ആരെയാണ് ഉദ്ധരിക്കേണ്ടതെന്നു തോന്നിപോയാല്‍ ..?

publive-image

മാസാമാസം ദുബായിലും ഖത്തറിലും ഒക്കെ സ്വകാര്യ സന്ദർശങ്ങൾ നടത്തുകയും അവർക്കാവശ്യമായ ഷോപ്പിംഗുകളുമൊക്കെ നടത്തുകയും ഒക്കെ ചെയ്തിരുന്ന നടിമാരാണ് ഇപ്പോൾ കേരളത്തെ ഉദ്ധരിക്കുവാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് .

പിന്നെ കേരളത്തിന്‍റെ അച്ചുതണ്ട് തിരിക്കുന്നത് കുറച്ചു ലെസ്ബിയൻ താരങ്ങളാണത്രെ . അവർ ഒരു കറുത്ത കണ്ണടയും ചീകാത്ത മുടിയും കുറച്ച് ബാംഗ്ളൂരിയൻ ഇംഗ്ലീഷും പറഞ്ഞാൽ അതേറ്റുപിടിക്കുവാൻ കുറെ ഗേകളും മേല്‍പ്പറഞ്ഞതരം സംവിധായകരും പിന്നെ അതുപോലത്തെ കുറെ പത്രക്കാരും .

ഒരു രാഷ്ട്രീയനേതാവ് അല്ലെങ്കിൽ മുഖ്യന്ത്രി കടക്കൂ പുറത്ത് എന്ന് പറഞ്ഞപ്പോൾ ലേശം ആണത്തമില്ലാതെ അനുസരിച്ചു പുറത്തേക്ക് നടന്നുപോയ ഇന്നത്തെ പത്രക്കാരാണ് ആർക്കും വേണ്ടാത്ത സിനിമ വാർത്തകളെ പൊടിപ്പും തൊങ്ങലുമൊക്കെ വെച്ച് രാത്രി ഒൻപത് മണിക്ക് പണ്ടാരമടങ്ങുന്നത് .

ഇന്ന് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവരെ കുറിച്ച് ക മാ എന്ന രണ്ടക്ഷരം എഴുതിയാൽ അടിയും ഇടിയും പാർസലായി വരുന്നതുകൊണ്ടും സോഷ്യൽ മീഡിയയിൽ ഷെയറുകൾ ചെയ്യുവാൻ ആളുകളെ കിട്ടാത്തതുകൊണ്ടും അവരിപ്പോൾ സിനിമാക്കാർ മൂത്രം ഒഴിക്കുന്നതും വസ്ത്രം അഴിക്കുന്നതുമൊക്കെ വലിയ വലിയ വാർത്തകളാക്കി കേരളത്തിലെ ജനത്തിനെ ബാധിക്കുന്ന വിലക്കയറ്റവും ജിഎസ്ടിയും ഒക്കെ മുഖ്യധാരാ വാർത്തകളിൽ നിന്നും എടുത്തുകളയുകയാണ് .

ആരാ ഈ നടി ? എന്താ അവരുടെ ക്വാളിറ്റി ?

അല്ലെങ്കിൽ പിന്നെ കേവലം ഒരു നടി ഒരു നടി പൊട്ടി പാളീസായ ഒരു സിനിമയെ കുറിച്ച് എന്തൊക്കെയോ പറഞ്ഞെന്നും പറഞ്ഞുള്ള വിവാദം ഇപ്പോൾ അർണാബ് ഗോസാമി പോലുള്ള ആസാമികൾ വരെ ഏറ്റെടുത്തു കഴിഞ്ഞപ്പോൾ നമ്മുക്ക് ഒരു കാര്യം ചിന്തിച്ചുകൂടെ ?

ആരാ ഈ നടി ? എന്താ അവരുടെ ക്വാളിറ്റി ? അതോ ഡയാന രാജകുമാരിയോ ? പബ്ലിസിറ്റി

സ്ടണ്ടിനായി അവരുണ്ടാക്കിയ വിവാദം നമ്മളെന്തിന് കത്തിക്കുന്നു ?

മണിക്കുയിലേ എന്നുള്ള പാട്ടുസീനിലും സിറ്റി ഓഫ് ഗോഡിലും ഒക്കെ ഈ നടിമാർ കാണിച്ചുകൂട്ടിയത് ആരും മറന്നിട്ടില്ല . ചില സംവിധായകരുടെ അവസരവാദ നടപടികളുടെ ഭാഗമായി കുറെ ചെറുപ്പക്കാരികളായ നടികളെ ഉപയോഗിച്ചുകൊണ്ട് ചില തത്പര കക്ഷികൾ മുഖ്യമന്ത്രിയെ പോയിക്കണ്ട് ഒരു സംഘടന രൂപീകരിച്ചു.

ഈ നടിമാരിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ?

ഭാഗ്യലക്ഷ്മിയെപ്പോലെ കക്ഷി രാഷ്ട്രീയം നോക്കാതെ പ്രതികരിച്ചിരുന്നവരെ ഒരു മൂലക്ക് ഇരുത്തുവാനായി ഒരു അവസരം മുഖ്യമന്ത്രിയും ഉപയോഗിച്ചു . കൂടാതെ അടുത്ത തിരഞ്ഞെടുപ്പുകളിൽ വീട്ടമ്മമാരുടെ വോട്ടുബാങ്കും മുന്നിൽ കണ്ടു .

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് യേശുക്രിസ്തു  പറഞ്ഞതുപോലെ നിങ്ങള്‍ തന്നെ നിങ്ങളുടെ സിനിമകള്‍ കാണുക, എന്നിട്ട് നിങ്ങളില്‍ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ?

publive-image

തനിക്കുവേണ്ടി ബലിയാടായ പയ്യനെ കയ്യൊഴിഞ്ഞു നടിയെ ആശ്വസിപ്പിച്ച അവസരവാദമേ നല്ല നമസ്കാരം ! ആ നിര്‍മ്മാതാവിന്‍റെ ചങ്കൂറ്റത്തിനു ബിഗ്‌ സല്യൂട്ട് !

പത്ത് അറുപത്തിയേഴ് വയസായിട്ടും സിനിമകളുടെ എണ്ണം കുറക്കാതെ ഇപ്പോളും വളിപ്പ് സിനിമകളിൽ അഭിനയിച്ചു കോപ്രായം കാണിക്കുന്ന അല്ലെങ്കിൽ ഇരുപതോളം ഗുണ്ടകളെ ഒറ്റയ്ക്ക് അടിച്ചുവീഴ്ത്തി ജനത്തെ കഴുതയാക്കുന്ന സൂപ്പർസ്റ്റാറുകൾക്ക് ഇതല്ല ഇതിന്‍റെ അപ്പുറവും കിട്ടണം.

പൊട്ടന്മാരായ ഫാന്‍സുകാരെ പോലീസ് പിടിച്ചപ്പോൾ കയ്യൊഴിയുന്ന കാഴ്ച്ച നാം കണ്ടു . എന്നിട്ട് നടിയെ ആശ്വസിപ്പിക്കുന്ന അവസരവാദ നയം . അവിടെ ചങ്കൂറ്റം കാണിച്ചത് ആ സിനിമയുടെ സിനിമാതാവ് തന്നെ .

ആ പയ്യന് ഒരു ജോലി വാഗ്ദാനം ചെയ്തുകൊണ്ട് നിർമ്മാതാവ് ആണത്തം കാണിച്ചപ്പോൾ സൂപ്പർസ്റ്റാർ ഒന്നിനും കൊള്ളരുതാത്തവനായി മാറുകയായിരുന്നു . ഇനിയും ഫാൻസുകാർ കട്ടൗട്ടുകളിൽ പാലഭിഷേകം ചെയുമ്പോൾ കാലു തെറ്റി വീഴുകയാണെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകരുതേയെന്ന് അഭ്യർത്ഥിക്കുന്നു .

സോഷ്യൽമീഡിയയിലൂടെ വളര്‍ന്നവര്‍ക്ക് ഇപ്പോള്‍ അത് അലര്‍ജി ?

publive-image

സോഷ്യൽമീഡിയയിലൂടെ മാത്രം സിനിമയെ വിജയിപ്പിച്ചിരുന്നൊരു കൊച്ചി രാജാവ് ഇന്നിപ്പോൾ എങ്ങനെങ്കിലും സോഷ്യൽ മീഡിയയെ നിരോധിച്ചാൽ നന്നായിരുന്നു എന്ന് പറയുന്നത് കേട്ടു .

ഓരോരോ സിനിമകൾ കഴിയുന്തോറും മഹാനായ കമലഹാസന്‍റെ വിശ്വരൂപത്തെ വിമർശിച്ച ആ മഹാന്‍റെ ഗ്രാഫ് താഴോട്ട് പോകുന്ന കാഴ്ചയാണ് നാം കാണുന്നത് .

പിന്നെ എങ്ങനെയെങ്കിലും വിവാദങ്ങൾ ഉണ്ടാക്കിയും പെണ്ണെഴുത്തുകാരെകാരെക്കൊണ്ട് കൂലിക്ക് എഴുതിച്ചും മുഖ്യധാരാ പത്രങ്ങളിൽ പണിയെടുക്കുന്നവർക്കും ചാനലിലെ ശമ്പളം കിട്ടാത്ത ലേഖകർക്ക് പാർട്ടികൾ നൽകിയും നല്ല ഭക്ഷണം വാങ്ങിക്കൊടുത്തും തലങ്ങും വിലങ്ങും എഴുതിക്കുമ്പോ ''നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ'' എന്നുള്ള വാക്കുകൾ മിന്നുന്നു .

ആദർശത്തിന്‍റെ പേരിൽ ഗൾഫിലെ പാവപ്പെട്ട തൊഴിലാളികളുടെ കയ്യിൽ നിന്നും പണപ്പിരിവ് നടത്തുകയും ആ കാശ് കൊണ്ട് സിനിമകൾ നിർമിക്കുകയും ലാഭം കൊയ്യുകയും ചെയ്തു . പണം ഇറക്കിയവർ ലാഭം ചോദിച്ചപ്പോൾ വധ ഭീഷണിയും രാഷ്ട്രീയ നേതാക്കന്മാരെ ഇടപെടുത്തിയുള്ള വിരട്ടലുകളും .

പിന്നീട് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നപ്പോൾ ഒന്നരപ്പേജുള്ള ഒരു അനുശോചനകുറിപ്പും . ഇതാണ് ഇപ്പോൾ സിനിമയിൽ നടക്കുന്ന ഗുണ്ടാ രാഷ്ട്രീയ തട്ടിപ്പുകൾ .

publive-image

 

ഭരണം മാറുകയും പത്തോളം ഉപദേശകരെക്കൂട്ടി ഇപ്പോഴത്തെ ഭരണം തുടങ്ങുന്നതിനിടയിൽ മന്ത്രിമാരുടെ രാജിയും വിഷ്ണുവിന്റെ മരണവും ലക്ഷ്മിനായരുടെ കളികളും ഒക്കെക്കൂടി ആകെ മൊത്തം നാറിയപ്പോഴായിരുന്നു നടിയുടെ തട്ടിക്കൊണ്ടുപോകലും മറ്റുള്ള അന്തർ നാടകങ്ങളും .

എല്ലാം കൂടി ഒരു അവിയൽ പരുവത്തിൽ ആയപ്പോൾ ഉന്നതങ്ങളിലെ സ്വാധീനത്താൽ നായകൻ അറസ്റ്റ് ചെയ്യപ്പെടുകയും സംവിധായകന് തിരിച്ചു വരവിനുള്ള കളം ഒരുക്കുകയും ചെയ്തു . പിന്നീട് നായകൻ തിരിച്ചു വന്നപ്പോൾ സംവിധായകൻ ആഞ്ഞടിക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന കാഴ്ചകളാണ് മലയാസിനിമ കണ്ടുകൊണ്ടിരിക്കുന്നത് .

നായിക ഇപ്പോൾ മൗനവ്രതത്തിലാണ് എന്നാണ് നാം മനസ്സിലാക്കുന്നത് . അവരുടെ ഒക്കെ മക്കൾ ഉള്ളിൽ തേങ്ങലുകളും തീക്കനലുകളുമായി കോളേജ് ക്ലാസ്സ്മുറികളിൽ സമയം ചിലവഴിക്കുന്നു .

publive-image

സിനിമ നന്നല്ലെങ്കില്‍ നിര്‍മ്മാതാവ് അലറലോടലറും 

ഇതാണ് ഇപ്പോൾ 2017  ലെ സിനിമ കൊണ്ട് മലയാളം കണ്ട പുകിലുകൾ. ആർക്കും ഒരു ഗുണവുമില്ലാതെ അനാവശ്യമായ കുറെ വാർത്തകൾ സൃഷ്ടിച്ചുവെന്നല്ലാതെ വേറെന്നുമില്ല .

നവാഗതനായ കോണത്തുകുന്നുകാരൻ ഹനീഫ് അദനിയുടെ ദി ഗ്രേറ്റ് ഫാദറും , അങ്കമാലിയിലെ ലിജോ ജോസിന്‍റെ അങ്കമാലീസ് ഡയറിയും ഞണ്ടുകളുടെ നാട്ടിലെ ഇടവേളയും പറവയും രാമലീലയും ഒക്കെ നിർമ്മാതാവിനെ രക്ഷപ്പെടുത്തിയപ്പോൾ പത്തോളം സിനിമകൾ കയ്യിൽ പെടാതെ രക്ഷപ്പെട്ടു .

ബാക്കി ഒക്കെ തഥൈവ . ഇപ്പോൾ ക്രിസ്മസിന്റെ കുറെ ചിത്രങ്ങൾ തമ്മിലെ അങ്കം ആരംഭിച്ചുവെങ്കിലും നന്മയുടെ ചിത്രങ്ങൾക്ക് എന്നും വിജയം ആശംസിക്കുന്നു .

ഇനിയും വായിൽ കൊള്ളാവുന്ന പേരുകൾ ചിത്രത്തിനിടുമെന്ന വിശ്വാസത്തിലും ഇല്ലെങ്കില്‍ നിര്‍മ്മാതാവ് അലറലോടലറൽ ആയിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയും ... ,

ആന അലറലോടലറൽ ക്യൂവില്‍ നിന്നും ദാസനും ആടിന്‍റെ രണ്ടു കൊണ്ട് വിജയനും

mohanlal malayala cinema manju warrier dileep mammootty parvathy
Advertisment