Advertisment

ദുബായ് മലയാളികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസം ഇനി മുതല്‍ ബാധ്യതയാകില്ല. പ്രവാസലോകത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് മുതല്‍ കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസവും കരുതലും നല്‍കാന്‍ ഒരു സമ്പൂര്‍ണ്ണ റസിഡന്‍ഷ്യല്‍ സ്കൂള്‍. സ്പോട്ട് അഡ്മിഷനും ഇന്‍റര്‍വ്യൂവും വെള്ളിയും ശനിയും ദുബായില്‍

New Update

ദുബായ് : ഗള്‍ഫിലെ ഏറ്റവും സമ്പന്നവും പ്രൌഡവുമായ ജീവിത സാഹചര്യങ്ങള്‍ നിലവിലുള്ള രാജ്യമാണ് യു എ ഇ . സാധ്യതകളുടെ വലിയ വാതായനങ്ങള്‍തന്നെയാണ് ഇവിടെയുള്ള പ്രവാസികളെ കാത്തിരിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഒരു പരിശ്ചേദംതന്നെയാണ് ദുബായ് ഉള്‍പ്പെടെയുള്ള യുഎ ഇ നഗരങ്ങള്‍.

Advertisment

പക്ഷെ മികച്ച ഫാമിലി ബജറ്റുമായി ജീവിതം നയിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്തായി യു എ ഇയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മക്കളുടെ വിദ്യാഭ്യാസം തന്നെയാണ്. യുഎഇ യില്‍ വിഭ്യാഭ്യാസം നല്‍കണമെങ്കില്‍ ചിലവ് കൂടും, അതേസമയം നിലവാരം വര്‍ഷം തോറും കുറഞ്ഞുവരികയും ചെയ്യുന്നു.

നാട്ടിലേയ്ക്ക് മാറ്റാം എന്ന്‍ കരുതിയാല്‍ പ്രശ്നം രണ്ടാണ് ; ഒന്ന് വിദ്യാഭ്യാസ നിലവാരംതന്നെ. രണ്ട് - മക്കള്‍ വിദേശത്തായിരിക്കെ അവരെ വിട്ട് നാട്ടിലേയ്ക്ക് അയക്കുന്ന മക്കളുടെ കരുതലാണ്. ഇത് രണ്ടും ഒത്തിണങ്ങിയ ഒരു വിദ്യാഭ്യാസത്തിനുള്ള സാഹചര്യം നാട്ടില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു എന്നതാണ് നിലവില്‍ യുഎ ഇ മലയാളികള്‍ക്ക് ലഭിക്കുന്ന സന്തോഷ വാര്‍ത്ത.

publive-image

അങ്ങനെയെങ്കില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസം ഇനി മുതല്‍ ബാധ്യതയാവില്ല. പ്രവാസ ലോകത്തെ വീട്ടില്‍ നിന്നിറങ്ങുന്നതുമുതല്‍ കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായി ഒരു സമ്പൂര്‍ണ്ണ റസിഡന്‍ഷ്യല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ദൈവ൦ കനിഞ്ഞനുഗ്രഹിച്ച സ്വന്തം പ്രകൃതിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

പ്രവാസികളുടെ ഈ പ്രതികൂല സാഹചര്യങ്ങളെ അതേപടി ഉള്‍ക്കൊണ്ട് അതിനനുയോജ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുകയാണ് ഫാ. ഡോ. ജോസ് ഐക്കര നേതൃത്വം നല്‍കുന്ന കട്ടപ്പനയിലെ ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍.

ഇവിടേയ്ക്കുള്ള സ്പോട്ട് അഡ്മിഷനും ഇന്‍റര്‍വ്യൂവിനും ദുബായിയില്‍ ഈ 12, 13 ( വെള്ളി , ശനി ) ദിവസങ്ങളില്‍ അവസരമൊരുങ്ങുകയാണ്.

ഐ സി എസ് ഇ സ്കൂള്‍ നാഷണല്‍ പ്രസിഡന്റും ഐ സി എസ് ഇ & ഐ എസ് സി ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ഫാ. ഡോ. ജോസ് ഐക്കര വിദ്യാഭ്യാസ രംഗത്ത് ഇന്ന് ഇന്ത്യയില്‍ തന്നെ ലഭ്യമായിട്ടുള്ള മാനേജ്മെന്റ് വിദഗ്ദ്ധരില്‍ പ്രധാനിയാണ്‌.

കട്ടപ്പനയില്‍ ഇദ്ദേഹം സ്ഥാപിച്ച DPIRSK സ്കൂളിലേക്കുള്ള സ്പോട്ട് അഡ്മിഷനും ഇന്റര്‍വ്യൂവിനുമായി ഫാ. ജോസ് ഐക്കര വെള്ളി , ശനി ദിവസങ്ങളില്‍ ദുബായ് ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ ( MUHAISINAH ) രക്ഷിതാക്കള്‍ക്കൊപ്പം വിദ്യാര്‍ഥികളെ നേരില്‍ കാണുകയാണ്. താല്പര്യമുള്ള രക്ഷിതാക്കള്‍ക്ക് നാളെ ( വെള്ളി ) രാവിലെ മുതല്‍ ഫോണില്‍ ബന്ധപെട്ട് കൂടിക്കാഴ്ചയ്ക്ക് സമയം തീരുമാനിക്കാവുന്നതാണ്. ഫോണ്‍ : 0589465802

publive-image

അഡ്മിഷന്‍ ലഭിച്ചാല്‍ പിന്നത്തെ കാര്യങ്ങള്‍ സ്കൂളിന് വിടുക

സ്കൂളിന്റെ ആസ്ഥാനമായി കട്ടപ്പന തെരഞ്ഞെടുക്കാന്‍ കാരണം ആ നാടിന്റെ കാലാവസ്ഥയും പ്രകൃതി രമണീയതയും തന്നെ. വര്‍ഷം മുഴുവന്‍ 15 നും 30 നും ഇടയിലുള്ള താപനിലയില്‍ തുടരുന്ന കാലാവസ്ഥ ഏത് നാടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അനുയോജ്യമാണ്.

സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കട്ടപ്പനയുടെ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും കുട്ടികളില്‍ മാനസികവും ശാരീരികവുമായ നവോന്മേഷം പകരും.

ഇടുക്കി ഡാമില്‍ നിന്നും 18 ഉം മൂന്നാറില്‍ നിന്നും 50 കി.മീ. ദൂരത്തില്‍ പശ്ചിമഘട്ട മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന കട്ടപ്പന.

പ്രവാസിയായ ഒരു കുട്ടി ഇവിടെ അഡ്മിഷന്‍ നേടിയാല്‍ അതോടെ കുട്ടിയുടെ കാര്യങ്ങള്‍ സ്കൂളിന്റെ നിയന്ത്രണത്തിലാകും. അധ്യയനം ആരംഭിച്ചാല്‍ കുട്ടിയെ മാതാപിതാക്കള്‍ അതാത് പ്രവാസ നാടുകളില്‍ നിന്നും സ്കൂളിനെ അറിയിച്ച ശേഷം ഫ്ലൈറ്റില്‍ കയറ്റിവിട്ടാല്‍ മതി.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സ്കൂള്‍ അധികൃതര്‍ ഉള്‍പ്പെടെ സ്കൂളിന്റെ വാഹനം എത്തി കുട്ടിയെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകും. നെടുമ്പാശ്ശേരിയില്‍ നിന്നും 100 കിലോമീറ്റര്‍ ആണ് സ്കൂളിലേക്കുള്ള ദൂരം.

അതേപോലെ അവധിക്കാലം ആയാല്‍ കുട്ടികളെ സ്കൂളില്‍ നിന്നും അധികൃതര്‍ ഉള്‍പ്പെടെയെത്തി മാതാപിതാക്കളെ അറിയിച്ച ശേഷം നെടുമ്പാശ്ശേരിയില്‍ നിന്നും ഫ്ലൈറ്റില്‍ കയറ്റി വിടും. അതിനിടയിലുള്ള പഠനയാത്രകളും ഹോസ്റ്റല്‍ ജീവിതവുമെല്ലാം സുരക്ഷിതം.

കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനോ പുറത്തേക്ക് പോകാനോ അനുവാദമില്ല. അത്തരം എന്ത് ആവശ്യങ്ങളും സ്കൂളിന്റെ നിയന്ത്രണത്തിലാണ്.

publive-image

വിദ്യാഭ്യാസവും അന്താരാഷ്‌ട്ര നിലവാരത്തില്‍

ന്യൂയോര്‍ക്കിലെ സെന്റ്‌ ജോണ്‍സ് യൂണിവേഴ്സിറ്റി, അയര്‍ലണ്ടിലെ ഡബ്ലിന്‍ ഓള്‍ ഹല്ലോസ് കോളേജ്, മനിലയിലെ Adamson യൂണിവേഴ്സിറ്റി, ചിക്കാഗോയിലെ ഡി പോള്‍ യൂണിവേഴ്സിറ്റി, ബെര്‍ഹംപൂരിലെ ഡി പോള്‍ സ്കൂള്‍, മൈസൂരിലെ ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവയുടെ സഹോദര സ്ഥാപനമാണ്‌ കട്ടപ്പനയിലെ ഡി പോള്‍ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍.

അതിനാല്‍ തന്നെ ഏത് ലോക രാജ്യത്തെയും വിദ്യാഭ്യാസ രീതികളോടും പിന്നീട് വിദ്യാര്‍ഥികള്‍ക്ക് സമരസപ്പെടാന്‍ കഴിയുന്ന വിദ്യാഭ്യാസ നിലവാരമാണ് DPIRSK യ്ക്കുള്ളത്.

കേരളത്തിലെ ഏക 100% റസിഡന്‍ഷ്യല്‍ സ്കൂളാണിത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ നിലവാരത്തിലുള്ള അധ്യാപകരും സ്കൂള്‍ ദിവസങ്ങള്‍ മുഴുവന്‍ സ്കൂളിനുള്ളില്‍ തന്നെയാണ് താമസം.

അതേസമയം, ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക നിലവാരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിദ്യാഭ്യാസ ചിലവ് മാത്രമാണ് ഇവിടെയുള്ളത്.

പാഠ്യപദ്ധതി

DPIRSK വാഗ്ദാനം ചെയ്യുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ സമഗ്രവും ഗുണോല്‍ക്കര്‍ഷവുമായ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ്.

പരിശോധനാത്മകവും അന്വേഷണാത്മകവുമായ വിവിധ പാഠ്യ - പാഠ്യേതരപ്രവര്‍ത്തനങ്ങളും പ്രോജക്ടുകളും ഉള്‍പ്പെടുത്തി, ആസ്വാദ്യകരമായ അനുഭവജ്ഞാനം ഉളവാക്കിയുള്ള പഠനക്രമമാണ് തുടര്‍ന്ന് പോരുന്നത്.

വൈവിധ്യമാര്‍ന്ന ബുദ്ധി വൈഭവം, സൃഷ്ടിപരമായ ചിന്താശക്തി, സമഗ്രമായ ആശയ വിനിമയം, വിജ്ഞാനപരവും സഹകരണപരവുമായ കഴിവുകള്‍ എന്നിവയെല്ലാം പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് വിദ്യാഭ്യാസം സാധ്യമാക്കുന്നത്.

Edexcel Inernational Academic Qualifiation ഉം CBSE യും ഇവിടെ ലഭ്യമാണ്. 4 മുതല്‍ 8 -)൦ ക്ലാസുവരെ ഏകീകൃതമായപാഠ്യപദ്ധതിയാണ് ഉള്ളത്. അതിനു ശേഷം പഠിതാക്കള്‍ക്ക് CBSE വേണമോ IGCSE വേണമോ എന്നത് തിരഞ്ഞെടുക്കാനുള്ള അവസരവും ഈപാഠ്യക്രമത്തിലൂടെ സാധ്യമാണ്.

publive-image

Edexcel Curriculum

നിര്‍ബന്ധിത വിഷയങ്ങള്‍ - ഇംഗ്ലീഷ്, കണക്ക്, ഫ്രഞ്ച്/മലയാളം (2nd language, XI & XII ല്‍ ബോര്‍ഡ് ചെയ്ഞ്ച് ചെയ്യുന്നവര്‍ക്ക് മാത്രം)

Science Stream : Biology, Physics, Chemistry

Commerce Stream : Business Studies, Accountancy, Commerce

CBSE Curriculum

CBSE curriculum ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങള്‍;

ഇംഗ്ലീഷ്, ഹിന്ദി/മലയാളം/ഫ്രഞ്ച്, കണക്ക്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, കമ്പ്യൂട്ടര്‍. കൂടാതെ 3rd language ആയി 4 മുതല്‍ 7 വരെ ക്ലാസുകളില്‍ ഹിന്ദി/മലയാളം/ഫ്രഞ്ച് ഇവയില്‍ ഒന്ന് പടിക്കേണ്ടതാണ്.

publive-image

സ്കൂളിന്റെ ചില പ്രത്യേകതകള്‍

ഗോശാല (Diary Farm): ഇരു നിലകളിലായി സ്ഥിതി ചെയ്യുന്ന ഗോശാലയില്‍ ഒരേ സമയം 48 പശുക്കളെവരെ പാര്‍പ്പിക്കാനാകും. തന്മൂലം സ്കൂളുകളിലേക്ക് ആവശ്യമായ ശുദ്ധമായ പാല്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ സാധിക്കുന്നു.

Biogas Plant: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി മാത്രമല്ല, പാചകാവശ്യങ്ങള്‍ക്കും കൃഷി ഭൂമിയിലേക്ക് ആവശ്യമായ വളത്തിനും ബയോഗ്യാസ് പ്ലാന്റ് ഉപകാരപ്പെടുന്നു.

ജൈവകൃഷിഭൂമി (Organic Farm): കൃഷി ചെയ്യാന്‍ അനുയോജ്യമായ ധാരാളം സ്ഥലം സ്കൂളിന് സ്വന്തമായി ഉള്ളതിനാല്‍ വെള്ളവും കമ്പോസ്റ്റ് വളവും ഉപയോഗിച്ച് വിഷവിമുക്തമായ പച്ചക്കറികളും പഴങ്ങളും ജൈവകൃഷിയിടത്തില്‍ നിന്നും ധാരാളം ലഭ്യമാക്കുന്നു.

കളിസ്ഥലം (Play Ground): രണ്ടു സിന്തറ്റിക് ബാസ്കറ്റ് ബോള്‍ ഗ്രൗണ്ട്, ടെന്നീസ് മൈതാനം, ബാഡ്മിന്റന്‍ & വോളിബോള്‍ ഗ്രൗണ്ട് തുടങ്ങിയ സൌകര്യവും ഉണ്ട്.

അന്തര്‍ദേശീയത (Internationality): വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള, വിവിധ സംസ്കാരത്തിലുള്ള, വൈവിധ്യ ഭാഷാരീതികള്‍ ഉള്ള അധ്യാപകരും വിദ്യാര്‍ഥികളും ഈ സ്കൂളില്‍ യഥാര്‍ത്ഥ അന്താരാഷ്‌ട്ര നിലവാരം നിലനിര്‍ത്തുന്നു.

കെട്ടിടസമുച്ചയരീതി (Infrastructure Facility): ആകാശ കാഴ്ചയില്‍ 'പറക്കുന്ന പക്ഷി'ക്ക് സമാനമായ ഒരു ശില്‍പ്പ ഘടനയാണ് വൈശിഷ്ട്യമാര്‍ന്ന ഈ സ്കൂള്‍ സമുച്ചയം പ്രദാനം ചെയ്യുന്നത്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള 450 sq.ft. ഉള്ള ഓരോ ക്ലാസ് മുറിയിലും 24 കുട്ടികള്‍ക്ക് ആവശ്യമായ സ്ഥല സൗകര്യമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.

ഓരോ ക്ലാസിലും ഓരോ കുട്ടിക്കും ഒരു മേശയും ലോക്കറും നല്‍കിയിരിക്കുന്നു. എല്ലാവിധ സൌകര്യങ്ങളോടു൦ കൂടിയ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ലാബുകള്‍ യഥാര്‍ത്ഥ അന്താരാഷ്‌ട്ര നിലവാരമുള്ളതാക്കി സ്കൂളിനെ നിലനിര്‍ത്തുന്നു. നൂതന രീതിയിലുള്ള ലൈബ്രറിയാണ് മുഖ്യ ആകര്‍ഷണം.

publive-image

ഹോസ്റ്റല്‍: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക താമസ സൗകര്യം. ഓരോ ഡോര്‍മെറ്ററിയിലും 16 കിടക്കകളും അത്രതന്നെ വാഷ് റൂമുകളും ഉണ്ട്. ഓരോരുത്തര്‍ക്കും വസ്ത്രം സൂക്ഷിക്കുന്നതിനായി ഓരോ അലമാരയും, ഉപയോഗിച്ച വസ്ത്രങ്ങള്‍ തൂക്കിയിടുന്നതിനുള്ള സൌകര്യവും വ്യക്തിപരമായ ബാഗുകളും ചെരുപ്പുകളും സൂക്ഷിക്കുന്നതിനുള്ള സ്ഥല സൌകര്യവും ഒരുക്കിയിട്ടുണ്ട്.

കുളിക്കാനായി ചൂട് വെള്ളവും ലഭ്യമാണ്. ഓരോ ഡോര്‍മെറ്ററിയോടും ചേര്‍ന്ന് വാര്‍ഡന്‍റെ മുറിയും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.

FOOD AND DINING HALL: പ്രതിവാര ഭക്ഷണക്രമം അനുസരിച്ച് എല്ലാ ദിവസവും 5 നേരം ഭക്ഷണം ലഭ്യമാക്കുന്നു. എല്ലാ ദിവസവും Non Veg. ഉം ലഭ്യമാണ്. 700 കുട്ടികള്‍ക്ക് ഒരേ സമയം ഇരുന്നു ഭക്ഷിക്കാവുന്ന രീതിയിലുള്ള 100'*50' വിസ്തീര്‍ണ്ണമുള്ള വിശാലമായ ഒരു പൊതു ഭക്ഷണ മുറിയാണ് സജ്ജീകരിച്ചിട്ടുള്ളത്.

അടുക്കള : സ്റ്റീം പാചക രീതിയാണ് പൊതുവേ ഉപയോഗിക്കുന്നത്. സൌരോര്‍ജ്ജവും ബയോഗ്യാസും ഇന്ധനമായി ഉപയോഗിക്കുന്നു.

Contact: 

Interview and spot admission DUBAI, meet Fr. John Ikkara. Ph0589465802

Campഇന്ത്യന്‍ അക്കാദമി സ്കൂള്‍ ( MUHAISINAH )

email id: dpirskerala@gmail.com ,

website: www.dpirskerala.com

Mob: +918111995671/72/74 

Address:

De Paul International Residential School

Kerala MK Padi Post. Pushpagiri

Idukki, Kerala, 685514

Advertisment