Advertisment

15 കഷ്ണങ്ങളാക്കി വികൃതമാക്കിയ മൃതദേഹം മാലിന്യനിക്ഷേപ കേന്ദ്രത്തില്‍; തല അറുത്തെടുത്ത നിലയില്‍, മൃതദേഹം കണ്ടെത്തിയത് തെരുവു നായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍

New Update

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തല അറുത്തെടുത്ത നിലയില്‍ യുവതിയുടേത് എന്ന് സംശയിക്കുന്ന മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 15 കഷ്ണങ്ങളാക്കി വികൃതമാക്കിയ മൃതദേഹം മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് കണ്ടെടുത്തത്. തെരുവുനായ്ക്കള്‍ ചാക്കില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലാണ് മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

മീററ്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുസ്ലീം ശ്മശാനത്തിന് സമീപമുളള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയെ കൊന്ന ശേഷം തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം വികൃതമാക്കിയതാവാമെന്നാണ് പൊലീസ് നിഗമനം. അറുത്തെടുത്ത തല കണ്ടുപിടിക്കുന്നതിനുളള അന്വേഷണം ആരംഭിച്ചതായി എഎസ്പി അഖിലേഷ് നാരായണ്‍ സിങ് പറഞ്ഞു.സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

murder case crime
Advertisment