Advertisment

സൗദിയില്‍ ഹൃദയാഘാതം മൂലം രണ്ടു മലയാളികള്‍ നിര്യാതരായി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് -മലപ്പുറം കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി  പടിഞ്ഞാറേതില്‍ സഫറുല്ല എന്ന ബാപ്പുട്ടി (57)  ജിദ്ദയിലും,  തിരുവനന്തപുരം പൂന്തുറ ആലുക്കാട് സ്വാദേശി മുരുകൻ(51 ) ഖമീസ് മുശൈത്തിലും ആണ് ഹൃദയാഘാതം മൂലം നിര്യാതരായത്.

Advertisment

publive-image

സഫറുല്ല എന്ന ബാപ്പുട്ടി/ മുരുകൻ

ബാപ്പുട്ടിക്ക്   കോവിഡ് പോസിറ്റീവ് ആയിരുന്നു. പെരിന്താറ്റിരി പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണില്‍ പടിഞ്ഞാറേതില്‍ അലവിക്കുട്ടി മാസ്റ്ററുടെയും കുഞ്ഞീരുമ്മയുടെയും മകനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരിച്ചത്.

33 വര്‍ഷമായി പ്രവാസിയായ ബാപ്പുട്ടി കഴിഞ്ഞ 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എഞ്ചിനീയറായിരുന്നു. എട്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഈ മാസം നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. ജിദ്ദയില്‍ ഖബറടക്കാനുള്ള ന

ടപടികള്‍ പൂര്‍ത്തിയായി വരുന്നു.

ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്). മക്കള്‍: ഫാസില്‍, ഹിബ. മരുമകന്‍ : ഷമീം (പാണക്കാട്). സഹോദരങ്ങള്‍: മൊയ്തു, അസ്മാബി, തിത്തീബി.

ഖമീസ് മുശൈത്തില്‍   നിര്യാതനായ  മുരുകൻ ഖമീസ് മുശൈത്തിലെ അൽ ഹയാത്ത് ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്  മാതാവ്: യശോദ. ഭാര്യ: ലൈല. മക്കൾ: അരുൺ, അഞ്ജന.

Advertisment