Advertisment

കുവൈറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം; കുവൈറ്റില്‍ അപകടമരണങ്ങള്‍ വര്‍ധിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് ഖൈത്താനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് അഞ്ചു വയസുള്ള ഈജിപ്ഷ്യന്‍ പെണ്‍കുട്ടി മരിച്ചു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുവൈറ്റില്‍ ഇത്തരം അപകടമരണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഖൈത്താനില്‍ സമാനമായ സാഹചര്യത്തില്‍ ഈജിപ്ഷ്യന്‍ പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. സബ്ഹാനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ഇന്ത്യക്കാരന്‍ മരണപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിഗ്ഗായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചിരുന്നു. പത്തനംതിട്ട സ്വദേശി പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് എബ്രഹാമിന്റെയും ഡോ. സുജയുടെയും മകന്‍ നിഹാല്‍ മാത്യു (13) ആയിരുന്നു അന്ന് മരിച്ചത്.

Advertisment