Advertisment

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

author-image
admin
New Update

റിയാദ്- പെരിന്തൽമണ്ണ ആലിപ്പറമ്പ് കാമ്പ്രം പള്ളിക്കു സമീപം പാലുളളി മുഹമ്മദ്കുട്ടിയുടെ മകൻ മുഹമ്മദ് ശഫീൽ (25) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാല് വർഷമായി ടാക്‌സി ഡ്രൈവറായിരുന്നു. ഏഴ് മാസം മുമ്പാണ് നാട്ടിൽ വന്നു തിരിച്ചു പോയത്.

publive-image

മാതാവ്: ഖദീജ. സഹോദരങ്ങൾ: മുഹമ്മദ് ശാദുലി, ശംസീന. ജനാസ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് തെന്നല മൊയ്തീൻകുട്ടി രംഗത്തുണ്ട്.

Advertisment