Advertisment

സൗദിയില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിനി ബ്യൂലയുടെ വിയോഗം വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും.

author-image
admin
Updated On
New Update

റിയാദ്: തൃശ്ശൂര്‍  ആൽപ്പാറയിലെ ഇടപ്പാറ വീട്ടിൽ  ബിജു ഐസക്കിന്റെ ഭാര്യ  ബ്യൂല (38) യുടെ നിര്യാണം വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം.

Advertisment

ഇന്നു രാവിലെയാണ്   റിയാദിലെ ഒരു  സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബ്യൂല മരണപെട്ടത്‌ . താഴ്ന്ന രക്തസമ്മർദമാണ് മരണകാരണമെന്ന് അറിയുന്നു.

publive-image

മരണപ്പെട്ട ബ്യൂല

കഴിഞ്ഞയാഴ്ച പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്താൽ ആശുപത്രിയിലായിരുന്നു. തുടർന്ന് സൗദിയിലെ റിയാദിലുള്ള വീട്ടിൽ വിശ്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയുണ്ടായ  ദേഹാസ്വാസ്ഥ്യത്തെ  തുടര്‍ന്ന് ഉടനെ ആശുപത്രിയില്‍  എത്തിച്ചെങ്കിലും ഉടനെ   വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം  റബ്‌വയിലുള്ള NCH ഹോസ്പിറ്റൽ മോർച്ചറിയിലാണ് ഉള്ളത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി സാമുഹ്യ പ്രവര്‍ത്തകര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു ,

publive-image

സതേൺ ഏ.ജി സൂപ്രണ്ടും മലബാർ ഏ.ജി ഡിസ്ട്രിക്റ്റ് സൂപ്രണ്ടുമായ പാസ്റ്റർ വിത്തുപുരയില്‍  വി.ടി ഏബ്രഹാമിന്‍റെയും , തങ്കമ്മ എബ്രഹാമിന്‍റെയും മൂന്ന് പെണ്മക്കളില്‍ മൂത്ത മകളാണ് മരണപെട്ട  ബ്യൂല. ഇളയ സഹോദരിമാര്‍ ,ബെറ്റ്സി ,ബെനീറ്റ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളാണ്.

ബ്യൂല കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സൗദിയിലുണ്ട്   റിയാദ് ഇന്ത്യന്‍ എംബസി സ്കൂള്‍( ബോയ്സ് )അധ്യപകയായിരുന്നു ഒരുവര്‍ഷം മുന്‍പ് ജോലി രാജിവെച്ച് കാനഡക്ക് പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു കാനഡയിലേക്കുള്ള എല്ലാം കാര്യങ്ങളും റെഡിയായി നില്‍ക്കുന്ന അവസരത്തിലാണ് വിധി ബ്യൂലയുടെ ജീവന്‍ കവര്‍ന്നത്/

publive-image

തൃശൂർ -പീച്ചി ആൽപ്പാറയിലെ ഇടപ്പാറ വീട്ടിൽ ഐസക്കിന്‍റെ ഇളയ മകനായ  ബിജു ഐസക് ആണ് ഭർത്താവ്.കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി ബിജു സൗദിയില്‍ രണ്ട് ആണ്‍ മക്കൾ: ജോവൽ ബിജു, ഒമ്പതാം ക്ലാസ്സിലും  , ജെറോം ബിജു അഞ്ചാം ക്ലാസ്സിലലും പഠിക്കുന്നു .

 

 

Advertisment