Advertisment

പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടന്നില്ല; ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം അഴുകിയെന്ന് ബന്ധുക്കള്‍

New Update

വയനാട്: വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. രണ്ടുദിവസം കഴിഞ്ഞിട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയില്ല. കോണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് മരിച്ചത്.

publive-image

താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാലാണ് പോസ്റ്റുമോര്‍ട്ടം നടത്താതിരുന്നതെന്നാണ് കാരണമായി പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സര്‍ജന്‍ ഇല്ലെന്നാണ് വിശദീകരണം. അതേസമയം മൃതദേഹം അഴുകിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

death news
Advertisment