Advertisment

ഇലക്ട്രോണിക് സേവനങ്ങളില്‍ സംഭവിച്ച തകരാര്‍ പരിഹരിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് സേവനങ്ങളില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചിരുന്നതായി പബ്ലിക് റിലേഷന്‍സ് & സോഷ്യല്‍മീഡിയ ജനറല്‍ ഡിപ്പാര്‍ട്ടുമെന്റ് വ്യക്തമാക്കി.

എന്നാല്‍ വളരെ പെട്ടെന്ന് തന്നെ വിദഗ്ധരുടെ നേതൃത്വത്തില്‍ തകരാറുകള്‍ പരിഹരിച്ച് സേവനങ്ങള്‍ പുനരാരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. തകരാറുകള്‍ പരിഹരിക്കുന്നതിന് ഐടി മേഖല ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Advertisment