Advertisment

ഡല്‍ഹിയിലെ കെട്ടിട അപകടം: നാലു കുട്ടികളും ഒരു സ്ത്രീയും മരിച്ചു; നിരവധിപേരുടെ നില അതീവഗുരുതരം

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നു നിലകെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നാലു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

publive-image

രാവിലെ 9.25 ഓടെയാണ് സംഭവം. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമനസേനയ്ക്കും പോലീസിനുമൊപ്പം ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമും സ്ഥലത്തെത്തി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

Advertisment