Advertisment

പോലീസ് സ്‌റ്റേഷനില്‍ ആള്‍ദൈവത്തിന്റെ 'രോഗശാന്തി ശുശ്രൂഷ'; പോലീസുകാരന് സ്ഥാനചലനം

New Update

ന്യുഡല്‍ഹി: പോലീസ് സ്‌റ്റേഷനില്‍ ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടിയ പോലീസുകാരന് സ്ഥാനചലനം. വെസ്റ്റ് ഡല്‍ഹിയിലെ ജനക്പുരി പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്ദ്രപാലിനെയാണ് അപ്രധാന തസ്തികയിലേക്ക് മാറ്റിയത്. പോലീസ് ജോലിയിലെ സമ്മര്‍ദ്ദം മാറ്റാനുള്ള പ്രത്യേക സൗഖ്യശുശ്രൂഷയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഇന്ദ്രപാലിന് നല്‍കിയത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇന്ദ്രപാലിന് 'പണികിട്ടിയത്'.'

Advertisment

publive-image

ആള്‍ദൈവം നമിത ആചാര്യ ആണ് ഇന്ദ്രപാലിന് അനുഗ്രഹം നല്‍കിയത്. യൂണിഫോമില്‍ ആയിരുന്ന ഇന്ദ്രപാല്‍ കണ്ണുകള്‍ അടച്ച് അവര്‍ക്ക് മുന്നിലിരുന്നു. ഇന്ദ്രപാലിന്റെ കസേരയ്ക്ക് പിന്നില്‍ നിന്ന് അവര്‍ ശുശ്രൂഷ നല്‍കുകയായിരുന്നു. സമ്മര്‍ദ്ദത്തില്‍പെട്ട ഇന്ദ്രപാലിന് ഊര്‍ജം പകരുന്ന സൗഖ്യമാണ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷവും ഡല്‍ഹിയിലെ ഒരുപറ്റം പോലീസുകാര്‍ ആള്‍ദൈവം രാധേ മായുടെ അനുഗ്രഹം തേടുന്ന ചിത്രം പുറത്തുവന്നിരുന്നു. ഒരു ഓഫീസസറുടെ കസേരയില്‍ ഇരിക്കുന്ന രാധേ മായുടെ ചിത്രവും വൈറല്‍ ആയിരുന്നു. ഒപ്പം പുറത്തുവന്ന വീഡിയോയില്‍ അവര്‍ക്കൊപ്പം പോലീസുകാര്‍ പാട്ടുപാടി നൃത്തം വയ്ക്കുന്ന ദൃശ്യവുമുണ്ടായിരുന്നു. ഇത് വിവാദമായതോടെ പോലീസുാരെ സസ്‌പെന്റു ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

Advertisment