Advertisment

ഡല്‍ഹിയില്‍ പുതുതായി 674 കൊവിഡ് രോഗികള്‍ മാത്രം; ഡല്‍ഹി മോഡല്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യുകയാണെന്നും അഭിമാനിക്കുന്നുവെന്നും അരവിന്ദ് കെജ്‌രിവാള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന രാജ്യതലസ്ഥാനത്ത് നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍. ഇന്ന് 674 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ 139156 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 12 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 4033 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 972 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മുക്തരായത്. 125226 പേരുടെ രോഗം ഇതുവരെ ഭേദമായി. 9897 പേര്‍ മാത്രമാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗവ്യാപനം കുറഞ്ഞതില്‍ ഡല്‍ഹിക്കാരെയോര്‍ത്ത് അഭിമാനിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി മോഡല്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യുകയാണെന്നും അലംഭാവം കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisment