Advertisment

ഓഫീസില്‍ താമസിച്ചെത്തിയാല്‍ ശമ്പളമില്ല; കടുത്ത നടപടിക്കൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

author-image
admin
New Update

publive-image

സമയത്ത് ജോലിക്കെത്താത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. കഴിഞ്ഞ വെള്ളിയാഴ്ച നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളില്‍ നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ മിന്നല്‍ പരിശോധന നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. രാവിലെ മന്ത്രിയെത്തുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും അവരുടെ കസേരകളില്‍ ഉണ്ടായിരുന്നില്ല.

താമസിച്ചു ജോലിക്കെത്തുന്നവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്ക് താമസിച്ച് എത്തുന്നവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ആദ്യപടിയായി ഡല്‍ഹി നഗരവികസന മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഓഫീസില്‍ താമസിച്ചെത്തുന്ന ഓഫീസര്‍മാരുടെ ദിവസ ശമ്പളത്തില്‍ കുറവ് വരുത്തി കര്‍ശന അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് ഇട്ടിട്ടുണ്ട്.

Advertisment