Advertisment

ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ സ്വന്തം വീട്ടില്‍ മോഷ്ടാവ് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. ഡല്‍ഹി എയിംസിലെ നഴ്‌സായ ഗ്രേസി ജയിംസിനെയാണ് എവി നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചിരുന്ന മോഷ്ടാവ് ആക്രമിച്ചത്.

തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയേറ്റ ഗ്രേസിയെ എയിംസിലെ ട്രോമകെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം . ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കടന്ന ഗ്രേസിയെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് അടിച്ചു വീഴ്ത്തിയതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

അടിയേറ്റ ഗ്രേസിയുടെ ബഹളം കേട്ടതോടെ അടുത്തുള്ള താമസക്കാര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രേസി ജോലി ചെയ്യുന്ന എയിംസില്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു.

delhi new delhi
Advertisment