Advertisment

സഹപ്രവര്‍ത്തകരായ ചിലര്‍ ശാരീരികമായി ഉപദ്രവിച്ചപ്പോള്‍ മറ്റുചിലര്‍ കൂടെകിടക്കാന്‍ ക്ഷണിച്ചു; ചിലര്‍ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചു; വനിതാ എന്‍ജിനീയര്‍ പരാതി നല്‍കി

New Update

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരായ 43പേര്‍ ചേര്‍ന്ന് ശരീരികമായി ഉപദ്രവിച്ചതായി വനിതാ എന്‍ജിനീയറുടെ പരാതി. നോയിഡയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഗാസിയാബാദ് സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നോയിഡ സെക്ടര്‍ 58 സെക്ടര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സഹപ്രവര്‍ത്തകരായ ചിലര്‍ ശാരീരികമായി ഉപദ്രവിച്ചപ്പോള്‍ മറ്റുചിലര്‍ കൂടെകിടക്കാന്‍ ക്ഷണിച്ചെന്നും, ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

ഇതിനുപുറമേ തനിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീലപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ 21 സഹപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ബാക്കി 22 പേരുടെ വ്യക്തമായ വിവരങ്ങള്‍ അറിയില്ലെന്നും പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെ ഉപദ്രവത്തെക്കുറിച്ച് വനിതാ കമ്മീഷന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് യുവതിയുടെ ആരോപണം.

2016 മുതല്‍ നോയിഡയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് യുവതി. വനിതാ എന്‍ജിനീയറുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, വസ്തുതകള്‍ പരിശോധിച്ച് വരികയാണെന്നും നോയിഡ പോലീസ് അറിയിച്ചു. ‘ യുവതിയുടെ പരാതിയില്‍ പറയുന്നവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സഹപ്രവര്‍ത്തകരായ ഇവരെയെല്ലാം ചോദ്യം ചെയ്യും. ഇതോടൊപ്പം ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും ‘ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment