Advertisment

മരിച്ച് പത്താം ദിവസം സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനിടെ അമ്മ പ്രസവിച്ചു; സംഭവം ഞെട്ടിക്കുന്നത്

New Update

കേപ്ടൗണ്‍: മരിച്ച ശേഷം ശരീരത്തില്‍ അപ്രതീക്ഷിതമായി ജീവന്റെ തുടിപ്പ് ഉള്ളതായി പല റിപ്പോര്‍ട്ടുകളും ഈയടുത്തിടെ വാര്‍ത്തയായിരുന്നു. അത്തരത്തില്‍ ഒരു സംഭവമാണിത്. മരണശേഷം അമ്മ കുഞ്ഞിനെ പ്രസവിച്ചു. ദക്ഷിണാഫ്രിക്കയിലാണ് ഈ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം നടന്നത്. നോംവെലിസോ നൊമാസോന്റോ (33) എന്ന സ്ത്രീയാണ് മരിച്ചു കഴിഞ്ഞ് പത്താം ദിവസം സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ പ്രസവിച്ചത്.

Advertisment

publive-image

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് അഞ്ചു മക്കളുടെ അമ്മയായ നൊമാസോന്റോക്ക് മരണം സംഭവിച്ചത്. മരിച്ചു കഴിഞ്ഞ് പത്താം ദിവസമാണ് യുവതിയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി പുറത്തെടുത്തത്.

സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ യുവതിയുടെ കാലിനിടിയിലൂടെ കുഞ്ഞ് പുറത്തേക്കു വരികയായിരുന്നു. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തന്റെ 70 വര്‍ഷത്തെ ജീവിതത്തിനിടക്ക് ഇങ്ങനെയൊരു സംഭവം കണ്ടിട്ടില്ലെന്നും ഇത് തന്നെ ഏറെ ഞെട്ടിച്ചെന്നുമാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ ഫുണ്ടിലെ മക്കാലാന പറയുന്നത്. കുട്ടി ആണാണോ പെണ്ണാണോ എന്നു പോലും നോക്കാന്‍ തങ്ങള്‍ക്കായില്ലെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന വിദ്ഗധരുടെ അഭിപ്രായത്തിനാണ് താന്‍ കാത്തിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

Advertisment