Advertisment

നാടകീയതയ്‌ക്കൊടുവില്‍ ക്രൊയേഷ്യ: ഡെന്മാര്‍ക്ക് പുറത്ത്

New Update

നാടകീയതയ്‌ക്കൊടുവില്‍ ക്രൊയേഷ്യ: ഡെന്മാര്‍ക്ക് പുറത്ത്

Advertisment

മോസ്‌കോ: നാടകീയത നിറഞ്ഞ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ ഷൂട്ടൗട്ടില്‍ മറികടന്ന് ക്രൊയേഷ്യ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മാത്യാസ് ജോര്‍ഗന്‍സന്‍ ഒന്നാം മിനിറ്റില്‍ ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കകം മരിയോ മാന്‍ഡ്‌സുകിച്ച്  ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.

പിന്നീട് ഇരുവരും സ്വന്തം ഗോള്‍വല ചലിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത്. ഒറ്റപ്പെട്ട മുന്നേറ്റങ്ങളൊവിച്ചാല്‍ ഇരുവരും വലിയ ആക്രമണങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. പിന്നാലെ മത്സരം അധിക സമയത്തേക്ക്. അധിക സമയത്തിന്റെ ആദ്യ പകുതിയിലും ഗോളൊന്നും പിറന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ലീഡ് നേടാനുള്ള അവസരം കളഞ്ഞു.

FBL-WC-2018-MATCH52-CRO-DEN

116ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന് മുതലാക്കാന്‍ സാധിച്ചില്ല. ഡാനിഷ് ഗോള്‍ കീപ്പര്‍ ഷ്മീഷെല്‍ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ അവസാന വിസില്‍. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടില്‍ ഡാനിയല്‍ സുബാസിച്ചിന്റെ പ്രകടനമാണ് ക്രൊയേഷ്യക്ക് തുണയായത്. ഡാനിഷ് താരങ്ങളുടെ മൂന്ന് പെനാല്‍റ്റി കിക്കുകളാണ് സുബാസിച്ച് തട്ടിക്കളഞ്ഞത്. നിര്‍ണായകമായ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇവാന്‍ റാകിടിച്ച് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചു.

 

Advertisment