Advertisment

അസം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരെ നാട് കടത്തൂ, സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും നല്‍കരുതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി

New Update

ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരെ നാട് കടത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ഇവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറയുന്നു.

Advertisment

publive-image

ദേശീയ പൗരത്വ പട്ടിക വഴി നിയമവിരുദ്ധ കുടിയേക്കക്കാരെ കണ്ടെത്താന്‍ കഴിയും. അടുത്തതായി ഇവരെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെയുള്ള രേഖകളില്‍ നിന്നും ഒഴിവാക്കണമെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു. 1985ല്‍ ഒപ്പുവച്ച അസം അക്കോര്‍ഡ് പ്രകാരമാണ് പട്ടിക തയ്യാറാക്കുന്നതെന്നും റാം മാധവ് പറഞ്ഞു. ലോകത്ത് ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ല.

എന്നാല്‍ ഇന്ത്യ ഇന്നൊരു സത്രമായി മാറിയിയിരിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത് തുടരില്ലെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആവശ്യപ്പെട്ടു. അസമില്‍ നിന്ന് പുറത്താകുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ അഭയം തേടാന്‍ സാധ്യതയുണ്ട്.

ഇത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കാനുള്ള രേഖയാണ് മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കണം. അവസാന പട്ടികയില്‍ പേര് വരാത്ത യഥാര്‍ത്ഥ പൗരന്‍മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള അവസരം ലഭിക്കുമെന്നും സോനോവാള്‍ പറഞ്ഞു.

Advertisment