Advertisment

ഗണപതി ഭഗവാന് ഡിജെയും ഡോള്‍ബിയും ആവശ്യമില്ല..! വിവാദ പ്രസ്താവനയുമായി ദേവേന്ദ്ര ഫഡ്നാവിസ്

New Update

മുംബൈ: ഡിജെയും ഡോള്‍ബിയും ഗണപതി ഭഗവാന് ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഗണേശോത്സവത്തിന് ഡിജെയും ഡോള്‍ബിയും നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി വിവാദമായ സാഹചര്യത്തിലാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവന.

Advertisment

publive-image

നേരത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന നടപടിക്കെതിരേ ഗണേശ മണ്ഡലങ്ങളില്‍നിന്നു ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഗണേശോത്സവത്തിന്റെ ഭാഗമായി തെരുവുകളില്‍ ഗണപതിയുടെ പ്രതിമ സ്ഥാപിച്ച് ഡോള്‍ബി ശബ്ദ സംവിധാനത്തോടെ വലിയ ശബ്ദകോലാഹലം ഉണ്ടാക്കുന്നതായി പരാതി ഉയര്‍ത്തതിനെ തുടര്‍ന്നാണ് ഡിജെയും ഡോള്‍ബിയും നിരോധിച്ചത്. മുംബൈ ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു.

പരമ്പരാഗത സംഗീത ഉപകരണങ്ങളാണ് കൂടുതല്‍ ആസ്വാദ്യകരമെന്നും മറ്റു സംവിധാനങ്ങള്‍ ശബ്ദ മലിനീകരണത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിയുടെ വസതിയില്‍ സ്ഥാപിച്ചിരുന്ന ഗണേശ പ്രതിമ നിമജ്ജനം ചെയ്ത ശേഷം ഫഡ്നാവിസ് പറഞ്ഞു. ഭഗവാന് ഡിജെയും ഡോള്‍ബിയും ആവശ്യമില്ല. അതു നമുക്കാണു വേണ്ടിവരുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.

Advertisment