Advertisment

ജോലിഭാരം : വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ

New Update

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് ഒഴിവാക്കണമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ജോലിഭാരം കാരണമാണ് പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബെഹ്‌റ അപേക്ഷ നല്‍കിയത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തതായാണ് വിവരം. പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായും സൂചനയുണ്ട്.

Advertisment

publive-image

വിജിലന്‍സ് അഡി. ഡി.ജി.പി: ഷേക് ദര്‍വേഷ് സാഹിബിനു ഡയറക്ടറുടെ പൂര്‍ണചുമതല നല്‍കാനാണ് ആലോചന. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയേ നിയമനം നടപ്പാക്കൂ. ജയില്‍ മേധാവി ആര്‍. ശ്രീലേഖയെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.

ആറുമാസത്തിലേറെയായി ബഹ്‌റ പൊലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒന്നിച്ചുവഹിക്കുകയായിരുന്നു.

ആറുമാസത്തില്‍ക്കൂടുതല്‍ ഒരു ഉദ്യോഗസ്ഥനും ഈ പദവികള്‍ ഒന്നിച്ചുവഹിക്കാന്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുണ്ട്. ഡി.ജി.പി: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിച്ചിരുന്നെങ്കിലും ഏകപക്ഷീയമായി കേസെടുക്കലും മറ്റുമായി അദ്ദേഹം മുന്നോട്ടുപോയത് സര്‍ക്കാരിനെ വെട്ടിലാക്കി. ജേക്കബ് തോമസിനെതിരെ നിരവധി തവണ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

വിജിലന്‍സ് ഡയറക്ടര്‍ പദവി കേഡര്‍ ഡി.ജി.പി പദവിയുള്ളവര്‍ക്ക് മാത്രമാണു നല്‍കുക. ഇപ്പോള്‍ രണ്ടു കേഡര്‍ ഡി.ജി.പിമാരുടെ തസ്തികയും രണ്ട് എസ്‌കേഡര്‍ തസ്തികയുമാണ് നിലവിലുള്ളത്. ഫയര്‍ ഫോഴ്‌സ് മേധാവിയുടെ പദവി കേഡര്‍ ഡി.ജി.പിക്കു തുല്യമാക്കും.

Advertisment