Advertisment

അച്ഛന്‍ വെടിയേറ്റു മരിച്ചു; ശ്രീലങ്കന്‍ താരം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

New Update

കൊളംബോ: ശ്രീലങ്കന്‍ താരം ധനഞ്ജയ ഡിസില്‍വയുടെ അച്ഛന്‍ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് താരം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പ്രാദേശിക രാഷ്ട്രീയക്കാരനായ രഞ്ജനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ശ്രീലങ്കന്‍ ബാറ്റ്‌സ്മാനാണ് ധനഞ്ജയ.

Advertisment

publive-image

അജ്ഞാത സംഘം രഞ്ജനെ വെടിവെച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. കൊലപാതകത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

വിന്‍ഡീസിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കാനാണ് ശ്രീലങ്ക പുറപ്പെട്ടത്. ഡിസില്‍വ പിന്മാറിയതിനു ശേഷം പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

Advertisment