Advertisment

ഐപിഎല്ലില്‍ വിയര്‍ത്ത് കളിക്കുന്നതിനിടെ ധോണിയെ ഗ്യാലറിയിലേയ്ക്ക് വിളിച്ചു സിവയ്ക്ക് കെട്ടിപ്പിടിക്കണം

New Update

publive-image

Advertisment

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിയര്‍ത്ത് കളിക്കുമ്പോള്‍ ഒരാള്‍ക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ധോണിയെ കെട്ടിപ്പിടിക്കണം .

വിജയിപ്പിക്കാന്‍ ഗ്രൗണ്ടില്‍ ധോനി ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ ഗാലറിയിലേയ്ക്ക് തിരികെയെത്തിക്കാനായിരുന്നു കക്ഷിയുടെ ശ്രമം. മറ്റാരുമല്ല ആരാധകര്‍ക്ക് പ്രീയപ്പെട്ട ധോണിയുടെ മകള്‍ കുട്ടി സിവ തന്നെ.

തനിക്ക് പപ്പയെ കെട്ടിപിടിക്കണമെന്നും ഇപ്പോള്‍ തന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തണമെന്നുമാണ് സിവയുടെ ആജ്ഞ. ധോനി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

വളരെ ക്യൂട്ടാണ് സിവയുടെ ഈ വീഡിയോയുമെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് വീഡിയോ പോലെ ഇതും വൈറലായിരിക്കുകയാണ്.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഗംഭീര തിരിച്ചു വരവാണ് ധോനി നടത്തിയത്. പക്ഷേ 4 റണ്‍സ് അകലെ ചെന്നൈ പരാജയപ്പെടുകയായിരുന്നു.

44 പന്തില്‍ 79 റണ്‍സ് എടുത്ത ധോനി ടീമിനെ വിജയത്തിലേയ്ക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന പന്തില്‍ സിക്‌സ് പായിച്ചെങ്കിലും വിജയത്തിന് അത് പോരാതെ വന്നു.

Advertisment