Advertisment

'മകളെ നിനക്ക് മുന്നിൽ ഇതാ അച്ഛൻ തോറ്റു ' മകള്‍ക്ക് മുന്നില്‍ തോറ്റ് കൊടുത്ത് ധോണി; വിഡിയോ കാണാം

New Update

Advertisment

ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ സിവയുടെ കളിചിരികളും തമാശകളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. മലയാളം പാട്ടും ഡാന്‍സുമൊക്കെയായി കേരളത്തിലും കുഞ്ഞ് സിവ സൂപ്പര്‍ താരമാണ്. ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ആരാധകരുടെ കയ്യടി വാങ്ങിയിരിക്കുകയാണ് ക്രിക്കറ്റിലെ ലിറ്റില്‍ സ്റ്റാര്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആഘോഷത്തിലായിരുന്നു ചെന്നൈ താരങ്ങള്‍. എന്നാല്‍ നായകന്‍ എംഎസ് ധോണി മകള്‍ക്കൊപ്പം കളിചിരികളുമായി സമയം ചിലവിടുകയായിരുന്നു. ഇതിനിടെ ധോണിയെ കബളിപ്പിച്ച് തൊപ്പി ഊരിയെടുത്ത് ഗാലറിയിലെ ആരാധകരെ സിവ ത്രസിപ്പിച്ചു. ഗാലറിയിലുണ്ടായിരുന്ന ആരാധകര്‍ക്ക് സിവയുടെ കുസൃതിയും കള്ളച്ചിരിയുമെല്ലാം രസകരമായ ആസ്വദിക്കുകയായിരുന്നു. കാണാം കുഞ്ഞു സിവയുടെ വീഡിയോ

Advertisment