Advertisment

'ജനിക്കാൻ പോകുന്നത് ആൺകുട്ടി, അവൻ എന്നെപ്പോലെ കുസൃതിയായിരിക്കും'; അന്ന് ധ്രുവിനോട് ചീരു പറഞ്ഞത്; വിഡിയോ

author-image
ഫിലിം ഡസ്ക്
New Update

കുടുംബത്തിന്റേയും ആരാധകരുടേയും കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് നടി മേഘ്ന രാജ് ആൺ കുഞ്ഞിന് ജന്മം നൽകിയത്. തന്റെ ആദ്യത്തെ കൺമണിയെ കാണാൻ ചിരഞ്ജീവി സർജ അരികിലില്ലെങ്കിലും ജൂനിയർ ചീരുവിനെ സന്തോഷത്തോടെ വരവേറ്റിരിക്കുകയാണ് സർജ കുടുംബം.

Advertisment

publive-image

അച്ഛനാകാൻ പോകുകയാണ് എന്ന് അറിഞ്ഞപ്പോൾ ചീരു പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുകയാണ് സഹോദരൻ ധ്രുവ. പിറക്കാൻ പോകുന്നത് ആൺകുഞ്ഞായിരിക്കും എന്ന് ചീരു പറഞ്ഞിരുന്നെന്നാണ് ധ്രുവയുടെ വാക്കുകൾ.

‘ചേട്ടൻ അച്ഛനാകാൻ ഒരുങ്ങുകയാണ്. മകനാണെങ്കിൽ അവന് അങ്ങയുടെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. കാരണം സ്കൂൾ കാലഘട്ടങ്ങളിൽ ചേട്ടന്റെ കുസൃതികാരണം ടീച്ചർമാർക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസിൽ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാൻ ചോദിച്ചതും.

തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും തന്നെപോലെ  കുസൃതി ഒപ്പിക്കുമെന്നുമായിരുന്നു മറുപടിയായി ചേട്ടൻ പറഞ്ഞത്.’–ധ്രുവ് പറയുന്നു.

ഇന്നലെ ബാം​ഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് ധ്രുവ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനത്തിൽ ഞങ്ങളെല്ലാം സന്തുഷ്ടരാണെന്നും ധ്രുവ പറഞ്ഞു. കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുമ്പോൾ ചിരു കൂടെ ഉള്ളതുപോലെ തോന്നിയതെന്നും ഇത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂനിയർ ചീരുവിനൊപ്പമുള്ള ധ്രുവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

film news
Advertisment